CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 31 Minutes 59 Seconds Ago
Breaking Now

അമ്മയെ 61-ാം ജന്മദിനത്തില്‍ സ്മരിച്ച് ഹാരിയും, വില്ല്യമും; ഡയാനാ രാജകുമാരിയുടെ 'അഗ്നി' ജ്വലിപ്പിച്ച് നിര്‍ത്തുന്നതില്‍ നന്ദി പറഞ്ഞ് സസെക്‌സ് ഡ്യൂക്ക്; അമ്മ ഇവരില്‍ അഭിമാനം കൊള്ളുമെന്ന് വില്ല്യം; ഭിന്നിപ്പ് പ്രകടമാക്കി രാജകുമാരന്‍മാര്‍

ജൂണ്‍ ആദ്യം രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കാണ് സഹോദരന്‍മാര്‍ ഒരുമിച്ചെത്തിയത്

ഡയാന രാജകുമാരിയുടെ 61-ാം ജന്മദിനത്തില്‍ വ്യത്യസ്ത രീതിയില്‍ ആദരവുകള്‍ അര്‍പ്പിച്ച് ഹാരി രാജകുമാരനും, വില്ല്യം രാജകുമാരനും. ഡയാന അവാര്‍ഡ് വിര്‍ച്വല്‍ ചടങ്ങില്‍ അമ്മയെ സ്മരിക്കാന്‍ ഒറ്റയ്ക്കാണ് 36-കാരനായ സസെക്‌സ് ഡ്യൂക്ക് എത്തിയത്. അമ്മയെ കുറിച്ച് ഓരോ ദിവസവും സ്മരിക്കുന്നുവെന്നാണ് ഡ്യൂക്ക് ചടങ്ങില്‍ വ്യക്തമാക്കിയത്. Prince William, 40, did not take part in the ceremony and instead sent a letter to the winners saying his mother would be 'so proud' of what they achieved

ഡയാന രാജകുമാരിയുടെ മരണത്തിന്റെ 25-ാം വാര്‍ഷികം കഴിഞ്ഞ് അടുത്ത ദിവസമായ ജൂലൈ 1-നാണ് അവാര്‍ഡ് ഷോ ഓണ്‍ലൈനില്‍ സംപ്രേക്ഷണം ചെയ്തത്. 'കഴിഞ്ഞ രണ്ടര ദശകത്തിനിടെ ഒരു ദിവസം പോലും അമ്മയെ കുറിച്ച് ഓര്‍മ്മിക്കാതെ കടന്നുപോകുന്നില്ല. എന്റെയും, സഹോദരന്റെയും, ഞങ്ങളുടെ എല്ലാവരുടെയും ജീവിതത്തില്‍ അമ്മ മാര്‍ക്ക് ചെയ്തു വെച്ചിട്ടുണ്ട്', ഹാരി ചടങ്ങില്‍ വ്യക്തമാക്കി. The Duke of Cambridge, 40, called this years recipients 'an inspiration' and said Diana 'would be so proud', in the emotional letter on Friday

ഡയാന അവാര്‍ഡ് കമ്മ്യൂണിറ്റി പല തലമുറകള്‍ വ്യാപിച്ച് കിടക്കുന്നതാണെന്നും ഹാരി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 40-കാരനായ വില്ല്യം സഹോദരനൊപ്പം ചടങ്ങിന് എത്തിയില്ല. ഇതിന് പകരം ജേതാക്കള്‍ക്ക് കത്തയയ്ക്കുകയാണ് ചെയ്തത്. ഇവരുടെ നേട്ടത്തില്‍ അമ്മ ഏറെ അഭിമാനിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. 

ജൂണ്‍ ആദ്യം രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കാണ് സഹോദരന്‍മാര്‍ ഒരുമിച്ചെത്തിയത്. സെന്റ് പോള്‍സ് കത്തീഡ്രലില്‍ താങ്ക്‌സ്ഗിവിംഗ് സര്‍വ്വീസില്‍ ഒരുമിച്ച് പങ്കെടുത്തെങ്കിലും ഇരുവരും വിവിധ ദിശകളിലാണ് ഇരുന്നത്. പരസ്പരം സംസാരിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 




കൂടുതല്‍വാര്‍ത്തകള്‍.