CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 4 Minutes 3 Seconds Ago
Breaking Now

ആകാശത്ത് സ്വന്തം മുഖം തെളിഞ്ഞപ്പോള്‍..; പൃഥ്വിരാജ് പറയുന്നു

പൃഥ്വിരാജ് ഷാജി കൈലാസ് ചിത്രം കടുവ തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ദുബായില്‍ സംഘടിപ്പിച്ച ഡ്രോണ്‍ ഷോ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനേക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് പൃഥ്വി ഇപ്പോള്‍. 

ആകാശത്ത് സ്വന്തം മുഖം കണ്ടപ്പോള്‍ എന്ത് തോന്നിയെന്ന അവതാരകന്റെ ചോദ്യത്തിന് നല്ല രസം തോന്നി എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്റെ മുഖമാണവിടെ തെളിഞ്ഞത്. അതൊരു ചരിത്രനിമിഷമായിരുന്നു അദ്ദേഹം പറഞ്ഞു.

അതിന്റെ എല്ലാ ക്രെഡിറ്റും ഫാര്‍സ് ഫിലിംസിനാണ്. ആടുജീവിതത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് ജോര്‍ദാനില്‍ നിന്ന് വരുന്ന വഴി ദുബായിലിറങ്ങി അഹമ്മദ് ഗോല്‍ച്ചിന്‍ സാറിനെ കണ്ടിരുന്നു. മാസ് സിനിമയാണ്, പ്രചാരണമെല്ലാം വലിയ രീതിയില്‍ ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം മൂന്ന് നാല് ഓപ്ഷനുകള്‍ തന്നു. അതെല്ലാം കേട്ടാല്‍ ഞെട്ടിപ്പോകും. അതില്‍ ഒട്ടും നടക്കില്ല എന്ന് വിചാരിച്ച ഒരു ഓപ്ഷനാണ് കഴിഞ്ഞദിവസം നടന്ന ഡ്രോണ്‍ ഷോ.വിവേക് ഒബ്രോയി, സംയുക്താ മേനോന്‍ എന്നിവരും പൃഥ്വിക്കൊപ്പമുണ്ടായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.