CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 46 Seconds Ago
Breaking Now

പെട്രോള്‍ വില ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 2 പൗണ്ട് കടക്കും; ഇന്ധന ഡ്യൂട്ടി വീണ്ടും കുറയ്ക്കാന്‍ ആലോചിച്ച് ചാന്‍സലര്‍; ഇന്ധന ചെലവ് കുറയ്ക്കാന്‍ കുറുക്കുവഴികള്‍ പ്രയോഗിക്കാന്‍ ഡ്രൈവര്‍മാരെ ഉപദേശിച്ച് വിദഗ്ധര്‍

മോട്ടോര്‍വെ സര്‍വ്വീസ് സ്‌റ്റേഷനുകള്‍ക്ക് പകരം സൂപ്പര്‍മാര്‍ക്കറ്റുകളെ ഇന്ധനത്തിനായി ആശ്രയിക്കുകയാണ് പ്രധാന പോംവഴി

ഇന്ധനവില വര്‍ദ്ധന വാഹന ഉടമകളെ ചെറുതായൊന്നുമല്ല അലട്ടുന്നത്. സകല മേഖലകളിലും വിലക്കയറ്റം രൂക്ഷമാക്കുന്നതില്‍ ഇന്ധന വിലവര്‍ദ്ധനയ്ക്കും കാര്യമായ പങ്കുണ്ട്. എന്തായാലും ഈ വില വര്‍ദ്ധനവിനിടയില്‍ വാഹനത്തിന് ഇന്ധനം നിറയ്ക്കാതിരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. പമ്പുകള്‍ അവസരം മുതലാക്കി കൂടിയ വിലയ്ക്ക് ഇന്ധനം വില്‍ക്കുകയും ചെയ്യുന്നു. 

ഈ ഘട്ടത്തില്‍ ഇന്ധന ചെലവ് കുറയ്ക്കാന്‍ ചില പൊടിക്കൈകള്‍ പയറ്റുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് അടുത്ത ഏതാനും ദിവസങ്ങളില്‍ ഇന്ധന വില ലിറ്ററിന് 2 പൗണ്ട് മറികടക്കുമെന്നാണ് വിദഗ്ധരുടെ പ്രവചനം. 

മാര്‍ച്ചില്‍ സര്‍ക്കാര്‍ 5 പെന്‍സ് ഇന്ധന ഡ്യൂട്ടിയില്‍ കുറവ് വരുത്തിയിരുന്നു. വില കൂടുന്നതിനാല്‍ ഇതിന്റെ ഗുണം ഉപഭോക്താക്കളിലേക്ക് എത്താത്ത സാഹചര്യത്തില്‍ വീണ്ടും നികുതി കുറയ്ക്കാന്‍ കഴിയുമോയെന്നാണ് പരിശോധിക്കുന്നതെന്ന് ചാന്‍സലര്‍ ഋഷി സുനാക് വ്യക്തമാക്കിയിട്ടുണ്ട്. U.K. Gasoline Prices Rise Most Since July Amid Fuel Shortages - Bloomberg

മോട്ടോര്‍വെ സര്‍വ്വീസ് സ്‌റ്റേഷനുകള്‍ക്ക് പകരം സൂപ്പര്‍മാര്‍ക്കറ്റുകളെ ഇന്ധനത്തിനായി ആശ്രയിക്കുകയാണ് പ്രധാന പോംവഴി. ഇതിലൂടെ ലിറ്ററിന് 20 പെന്‍സ് ലാഭിക്കാന്‍ കഴിയും, ഇതോടെ 60 ലിറ്റര്‍ ഇന്ധന ടാങ്ക് നിറയ്ക്കുമ്പോള്‍ 12 പൗണ്ട് ലാഭിക്കാം. 

പെട്രോള്‍പ്രൈസസ് പോലുള്ള സൗജന്യ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ നിങ്ങളുടെ മേഖലയിലെ ഏറ്റവും ലാഭകരമായ വിലകള്‍ അറിയാന്‍ കഴിയും. മെച്ചപ്പെട്ട ഡ്രൈവിംഗ് ടെക്‌നിക്കുകളും ഇന്ധനം ലാഭിക്കാന്‍ ആവശ്യമാണ്. 70 എംപിഎച്ച് വേഗത്തില്‍ വാഹനം ഓടിക്കുമ്പോള്‍ 80 എംപിഎച്ച് വേഗതയേക്കാള്‍ 25 ശതമാനം ഇന്ധന ഉപയോഗം കുറയ്ക്കുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. 

പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും, പൊടുന്നനെ ആക്‌സിലറേറ്റ് ചെയ്യുന്നതും ഒഴിവാക്കുകയും, എയര്‍ കണ്ടീഷനിംഗ് ഓഫാക്കിയും, ടയര്‍ പ്രഷര്‍ കൃത്യമാക്കിയും, ആവശ്യത്തിലാത്ത ലഗേജ് ഒഴിവാക്കിയും ഇന്ധനക്ഷമത മെച്ചപ്പെടുത്താം.




കൂടുതല്‍വാര്‍ത്തകള്‍.