CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 12 Minutes 4 Seconds Ago
Breaking Now

അമ്മയ്ക്കുള്ള ചികിത്സയ്ക്കും സ്വന്തം പഠനത്തിനും പണം വേണം; പകല്‍ പഠിച്ചും രാത്രി കെഫ്‌സിയുടെ ഡെലിവറി ഗേള്‍ ആയി ജോലി നോക്കിയും മീരാബ്

മൂന്നു വര്‍ഷം കൂടി ഈ ജോലി തുടരുമെന്നും പിജി പഠനം കൂടി പൂര്‍ത്തിയാക്കിയ ശേഷം സ്വന്തം ഫാഷന്‍ ബ്രാന്റ് പുറത്തിറക്കുകയാണ് ലക്ഷ്യമെന്നും മീരാബ് പ്രതികരിച്ചു.

കെഎഫ്‌സിയുടെ ഡെലിവെറി ഗേളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. പാകിസ്താനിലെ ലാഹോറില്‍ നിന്നുള്ള മീരാബ് എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് വാര്‍ത്തകളില്‍ നിറയുന്നത്.ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിഗ്രി ചെയ്യുന്ന മീരാബ് പഠനത്തിനായുള്ള പണം കണ്ടെത്താനാണ് സ്‌കൂട്ടറില്‍ രാത്രി ജോലി നോക്കുന്നത്. പകല്‍ പഠിത്തം കഴിഞ്ഞാണ് കെഎഫ്‌സിയുടെ ഡെലിവറി ജോലി ചെയ്യുന്നത്. രോഗിയായ അമ്മയുടെ ചികിത്സാ ചെലവിനുള്ള പണം മീരാബ് കണ്ടെത്തുന്നതും ഈ ജോലിയിലൂടെ തന്നെയാണ്.

ഇനി മൂന്നു വര്‍ഷം കൂടി ഈ ജോലി തുടരുമെന്നും പിജി പഠനം കൂടി പൂര്‍ത്തിയാക്കിയ ശേഷം സ്വന്തം ഫാഷന്‍ ബ്രാന്റ് പുറത്തിറക്കുകയാണ് ലക്ഷ്യമെന്നും മീരാബ് പ്രതികരിച്ചു. ഫിസ ഇജാസ് എന്ന ലാഹോറുകാരി ലിങ്ക്ഡ് ഇന്നില്‍ മീരാബിന്റെ ജീവിതം പോസ്റ്റ് ചെയ്തതോടെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഫിസ് കെഎഫ്‌സി ഓര്‍ഡര്‍ ചെയ്തപ്പോള്‍ അതു ഡെലിവെറി ചെയ്യാനെത്തിയത് മീരാബ് ആയിരുന്നു.

രാത്രിയിലും ജോലി ചെയ്യുന്ന പെണ്‍കുട്ടി എന്നു കേട്ടപ്പോള്‍ അവളെ അഭിനന്ദിക്കണമെന്നു തോന്നി. ഞാനും എന്റെ സുഹൃത്തും ഗേറ്റിന് പുറത്തുതന്നെ കാത്തിരുന്നു. പത്തു മിനിറ്റോളം അവളുമായി സംസാരിച്ചു. അവളുടെ ജീവിതം അറിഞ്ഞു. ഫിസ തന്റെ കുറിപ്പില്‍ പറയുന്നു. കുറിപ്പിനൊപ്പം മീരാബിന്റെ ചിത്രവും ഫിസ പങ്കുവെച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.