CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 9 Seconds Ago
Breaking Now

വീട് വാങ്ങാന്‍ സര്‍ക്കാര്‍ സഹായം നല്‍കിയാല്‍ വിപണിയില്‍ ഭവനവില ഉയരില്ല! ഔദ്യോഗിക റിവ്യൂ റിപ്പോര്‍ട്ട് ആന്‍ഡി ബേണ്‍ഹാമിന് കരുത്തേകും; ആദ്യത്തെ വീട് വാങ്ങുന്നവര്‍ക്ക് പുതിയ സ്‌കീം വന്നേക്കും

ഭവനവില ഉയരുമെന്ന ആശങ്ക മുന്‍നിര്‍ത്തിയാണ് നേരത്തെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് സ്‌കീമിനെ പ്രതിരോധിച്ചത്

ബ്രിട്ടനില്‍ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഹെല്‍പ്പ് ടു ബൈ സ്‌കീം തിരിച്ചെത്തിക്കാന്‍ ഒരുങ്ങി നിയുക്ത പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. ഹൗസിംഗ് മന്ത്രി മാത്യൂ പെന്നികുക്ക് പ്രഖ്യാപിച്ച റിവ്യൂ പുതിയ സ്‌കീമിന് അനുകൂലമായി വിധിയെഴുതിയതോടെയാണ് ഈ നീക്കം. 

കേവലം 5% ഡെപ്പോസിറ്റുമായി ആദ്യത്തെ വീട് വാങ്ങുന്നവര്‍ക്ക് വിപണിയില്‍ കാലെടുത്ത് വെയ്ക്കാന്‍ അവസരം നല്‍കുന്നതായിരുന്നു ഹെല്‍പ്പ് ടു ബൈ സ്‌കീം. പുതുതായി നിര്‍മ്മിച്ച വീട്ടിലേക്ക് 5% മുതല്‍ 20% വരെ ഗവണ്‍മെന്റ് ധനസഹായം അഞ്ച് വര്‍ഷത്തേക്ക് പലിശ രഹിതമായി നല്‍കുന്നതായിരുന്നു സ്‌കീം. എന്നാല്‍ 2023-ല്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തി. 

അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ അടുത്ത നാല് വര്‍ഷത്തില്‍ 50,000 പേര്‍ കൂടി ഭവനരഹിതരായി മാറുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്തെ ഭവന പ്രതിസന്ധി പരിഹരിക്കുന്നത് ആന്‍ഡി ബേണ്‍ഹാമിന്റെ പ്രഖ്യാപിത നയങ്ങളില്‍ മുന്നിലുള്ള വിഷയമാണ്. യുദ്ധാനന്തരമുള്ള ഏറ്റവും വലിയ കൗണ്‍സില്‍ ഹൗസ് ബില്‍ഡിംഗ് പ്രോഗ്രാം സമ്മാനിക്കുമെന്നാണ് ബേണ്‍ഹാമിന്റെ വാഗ്ദാനം. 

ഇതോടെയാണ് വീട് വാങ്ങാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കായി ഹൈല്‍പ്പ് ടു ബൈ സ്‌കീം തിരിച്ചെത്തുമെന്ന് പ്രതീക്ഷ ഉയരുന്നത്. സ്‌കീം ഏര്‍പ്പെടുത്തിയാല്‍ വിപണിയില്‍ ഭവനവില ഉയരാന്‍ പോകുന്നില്ലെന്നാണ് റിവ്യൂവില്‍ വ്യക്തമാകുന്നത്. ഈ ആശങ്ക മുന്‍നിര്‍ത്തിയാണ് നേരത്തെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് സ്‌കീമിനെ പ്രതിരോധിച്ചത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്ക് പ്രകാരം നിലവില്‍ യുകെ ശരാശരി ഭവനവില 270,000 പൗണ്ടാണ്.  




കൂടുതല്‍വാര്‍ത്തകള്‍.