CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 22 Seconds Ago
Breaking Now

ആഹ് ഇപ്പൊ എങ്ങനിരിക്കണ്! ഇംഗ്ലണ്ടിന് എതിരായ സെമിയില്‍ റഫറി മെസിയുടെ 'പ്രിയപ്പെട്ടവന്‍'? ടൂര്‍ണമെന്റ് 'ഒത്തുകളിയെന്ന' വിമര്‍ശനങ്ങള്‍ക്കിടയില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി വീണ്ടും ഫിഫ

ആരോപണങ്ങള്‍ ഫിഫ തള്ളുകയാണ്

2026 ലോകകപ്പ് അര്‍ജന്റീനയ്ക്കായി ഫിഫ മാറ്റിവെച്ചതാണെന്ന വിമര്‍ശനങ്ങള്‍ക്കിടെ ഇംഗ്ലണ്ടിന് എതിരായ സെമി ഫൈനല്‍ മത്സരം നിയന്ത്രിക്കാന്‍ നിയോഗിക്കുന്നത് ലയണല്‍ മെസിയുടെ പ്രിയങ്കരനായ റഫറിയെ. ചിരവൈരികളായ ഇംഗ്ലണ്ടും, അര്‍ജന്റീനയും തമ്മില്‍ ഫൈനല്‍ ബെര്‍ത്തിനായി പോരാടുമ്പോള്‍ ഈ റഫറിയെ ഇറക്കുന്നത് കാര്യങ്ങള്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി മാറ്റുമെന്നാണ് ആശങ്ക ഉയരുന്നത്. 

വിവാദങ്ങളില്‍ മുങ്ങിയാണ് അര്‍ജന്റീന സെമി ഫൈനല്‍ വരെ എത്തിനില്‍ക്കുന്നത്. ഈജിപ്തിനും, സ്വിറ്റ്‌സര്‍ലാന്‍ഡിനും എതിരെ വിവാദപരമായ രീതിയിലാണ് ടീം വിജയിച്ചത്. ഇതോടെയാണ് മെസിക്കം, സംഘത്തിനും എതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നത്. ടൂര്‍ണമെന്റില്‍ ഫിഫ മെസിയെയും, അര്‍ജന്റീനയെയും വിജയിക്കാന്‍ സഹായിക്കുന്നുവെന്നാണ് ആരോപണം. 

എന്നാല്‍ ഈ ആരോപണങ്ങള്‍ ഫിഫ തള്ളുകയാണ്. ഇതിനിടെയാണ് ഇംഗ്ലണ്ടിന് എതിരായ മത്സരത്തില്‍ ഇസ്മായില്‍ എല്‍ഫാത്താകും റഫറിയെന്ന് ഫിഫ സ്ഥിരീകരിച്ചത്. 1966ന് ശേഷം തങ്ങളുടെ ആദ്യത്തെ ലോകകപ്പ് ഫൈനല്‍ പ്രതീക്ഷിച്ചാണ് അറ്റ്‌ലാന്റ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട് ഇറങ്ങുക. 

2022 ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ തകര്‍ത്ത് അര്‍ജന്റീന കപ്പടിക്കുമ്പോള്‍ ഫോര്‍ത്ത് ഒഫീഷ്യലായിരുന്നു എല്‍ഫാത്ത്. പിന്നീട് മെസി ഇന്റര്‍ മയാമിയില്‍ എത്തിയതോടെ ഈ റഫിയുമായി സൗഹൃദവും വര്‍ദ്ധിച്ചു. ലീഗിലെ ഫൈനല്‍ പോരാട്ടത്തില്‍ മെസിയുടെ ടീം കപ്പടിക്കുമ്പോള്‍ റഫറി എല്‍ഫാത്തായിരുന്നു. ലോകകപ്പ് ഫൈനലില്‍ ഇപ്പോള്‍ ഇംഗ്ലണ്ടിന് മുന്നില്‍ മെസിയും, സംഘവും മാത്രമല്ല, അവര്‍ക്കൊപ്പം നില്‍ക്കുന്ന റഫറിയും, ഫിഫയും ഉണ്ടെന്നാണ് ഇംഗ്ലണ്ട് ആരാധകര്‍ ഭയക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.