CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 18 Seconds Ago
Breaking Now

ഇനി കിരീടധാരണം! 349 എംപിമാരുടെ നോമിനേഷന്‍ നേടി ആന്‍ഡി ബേണ്‍ഹാം വരുന്നു; ഓട്ടം മെഗാ-ബജറ്റിന് ഒരുങ്ങി നിയുക്ത പ്രധാനമന്ത്രി; നികുതികള്‍ കൂട്ടുമെന്ന ഭയത്തില്‍ ജനങ്ങള്‍

ബേണ്‍ഹാം മന്ത്രിസഭയില്‍ ഉള്‍പ്പെടാന്‍ ലേബര്‍ മന്ത്രിമാരും, എംപിമാരും ചരടുവലി തുടങ്ങി

കണക്കിലെ കളിയില്‍ വിജയിച്ച് കയറി ആന്‍ഡി ബേണ്‍ഹാം ലേബര്‍ നേതൃപദവിയിലേക്ക്. 349 എംപിമാരുടെ നോമിനേഷന്‍ നേടിയതോടെയാണ് മറ്റാര്‍ക്കും വെല്ലുവിളിക്കാന്‍ അവസരം നല്‍കാത്ത വിധത്തില്‍ ബേണ്‍ഹാം കിരീടധാരണത്തിലേക്ക് അടുത്തത്. 81 നോമിനേഷനുകളാണ് നേതൃപോരാട്ടത്തിനുള്ള യോഗ്യത. 403 എംപിമാരുള്ള ലേബര്‍ പാര്‍ട്ടിയിലെ ഭൂരിഭാഗവും ബേണ്‍ഹാമിന് പിന്നില്‍ അണിനിരന്നതോടെ ഇതിനുള്ള സാധ്യതയാണ് അവസാനിച്ചത്. 

കീര്‍ സ്റ്റാര്‍മറുടെ അടുത്ത അനുകൂലിയായ കമ്മ്യൂണിറ്റീസ് സെക്രട്ടറി സ്റ്റീവ് റീഡ് ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ ബേണ്‍ഹാമിന് പിന്തുണ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയോടെ ഇദ്ദേഹത്തെ ലേബര്‍ നേതാവായി തെരഞ്ഞെടുക്കും. തിങ്കളാഴ്ച കീര്‍ സ്റ്റാര്‍മറുടെ പിന്‍ഗാമിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കും നടന്നുകയറും. 

എന്നാല്‍ അധികാരത്തിലെത്തുന്ന ബേണ്‍ഹാം ഏത് വിധത്തിലാണ് പെരുമാറുകയെന്നത് ഇപ്പോഴും ആശങ്കയുളവാക്കുന്ന ചോദ്യമായി തുടരുന്നു. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് എത്തുന്ന ഒരു എംപി പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നത്. 

ഇതിനിടെ ഓട്ടം സീസണില്‍ ഒരു മെഗാ ബജറ്റ് അവതരിപ്പിക്കാന്‍ ബേണ്‍ഹാം പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. സൗത്ത് മേഖലയിലെ ധനികരെ ലക്ഷ്യമിട്ട് ടാക്‌സ് വേട്ടയുണ്ടാകുമെന്ന് ആശങ്കയുണ്ട്. കൂടാതെ ലാന്‍ഡ് ടാക്‌സ്, കൗണ്‍സില്‍ ടാക്‌സ് റിവാല്യൂവേഷന്‍, മാന്‍ഷന്‍ ടാക്‌സ് എന്നിവ ഉള്‍പ്പെടുത്തി കൗണ്‍സില്‍ ഹോമിനായി പണം ചെലവിടുമെന്നാണ് കരുതുന്നത്. 

ബേണ്‍ഹാം മന്ത്രിസഭയില്‍ ഉള്‍പ്പെടാന്‍ ലേബര്‍ മന്ത്രിമാരും, എംപിമാരും ചരടുവലി തുടങ്ങിയിട്ടുണ്ട്. എഡ് മിലിബന്ദ് ചാന്‍സലറായി മാറുമെന്നത് ചില വിഭാഗങ്ങളില്‍ അപായ സൂചന മുഴക്കിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.