CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 57 Minutes 33 Seconds Ago
Breaking Now

ആശുപത്രി ചികിത്സയ്ക്ക് പണമില്ല; ജനിച്ച് 3 മണിക്കൂറായ പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി ; രക്ഷിച്ച് കര്‍ഷകന്‍

കുട്ടിയെ ഏഴര മാസം വളര്‍ച്ചയെത്തിയപ്പോള്‍ പ്രസവിച്ചതാണെന്നും ഒരു കിലോയെ തൂക്കമുള്ളൂവെന്നും പരിശോധനയില്‍ നിന്നും വ്യക്തമായി.

ജനിച്ചു വീണ പെണ്‍കുട്ടിയെ ജീവനോടെ കുഴിച്ചു മൂടി മാതാപിതാക്കള്‍. ഗുജറാത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ആശുപത്രി ചികിത്സയ്ക്ക് പണമില്ലാത്തതിനെ തുടര്‍ന്നാണ് കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടിയത്. എന്നാല്‍ കുട്ടിയെ ജീവിതത്തിലേയ്ക്ക് തിരികെ എത്തിച്ചിരിക്കുകയാണ് ഒരു കര്‍ഷകന്‍. മാസംതികയാതെ പിറന്ന കുഞ്ഞ് നിലവില്‍, ആശുപത്രിയില്‍ ചികിത്സയിലാണ്.

സബര്‍ക്കന്ധ ജില്ലയിലെ ഗംഭോയി ഗ്രാമത്തില്‍ ഒരു പാടത്തു നിന്നാണ് ജനിച്ച് മൂന്നുമണിക്കൂകള്‍ മമാത്രമുള്ള പെണ്‍കുഞ്ഞിനെ രക്ഷിച്ചത്. സ്ഥലമുടമയായ ജിതേന്ദ്രസിങ് ധാബി ബുധനാഴ്ച രാവിലെ പാടത്തുവന്നപ്പോള്‍ മണ്ണിനടിയില്‍ എന്തോ അനങ്ങുന്നത് കണ്ടു. പാമ്പോ മറ്റോ ആയിരിക്കുമെന്നുകരുതി ആദ്യം വടിയെടുത്ത് അടിക്കാനൊരുങ്ങി. എന്നാല്‍, മനുഷ്യക്കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. ഇതോടെ വടി ഉപേക്ഷിച്ച് കൈകള്‍ കണ്ട് പതിയെ മണ്ണ് നീക്കി.

അടുത്തുണ്ടായിരുന്ന ആളുകളെയും സഹായത്തിന് വിളിച്ചു. ഉടനെ കുഞ്ഞിനെ പുറത്തെടുത്ത് ആംബുലന്‍സ് വിളിച്ച് ഹിമ്മത്‌നഗര്‍ സിവില്‍ ആശുപത്രിയിലെത്തിച്ചു. കുട്ടിയെ ഏഴര മാസം വളര്‍ച്ചയെത്തിയപ്പോള്‍ പ്രസവിച്ചതാണെന്നും ഒരു കിലോയെ തൂക്കമുള്ളൂവെന്നും പരിശോധനയില്‍ നിന്നും വ്യക്തമായി. മൂക്കിലും വായിലുമെല്ലാം മണ്ണ് കയറിയതിനാല്‍ കുട്ടി കടുത്ത ശ്വാസതടസം നേരിടുന്നുണ്ട്. ചികിത്സയിലാണ്. സബര്‍ക്കന്ധ പോലീസ് ഉടന്‍തന്നെ മൂന്ന് സംഘങ്ങളായി അന്വേഷണം ആരംഭിച്ചു. ഗ്രാമത്തിലെ ഗര്‍ഭിണിയായ ഒരു സ്ത്രീയെയും ഭര്‍ത്താവിനെയും ചാമുണ്ഡനഗറില്‍നിന്ന് കാണാനില്ലെന്ന വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും പിടികൂടി. മഞ്ജുള ബജാനിയയുടെയും ശൈലേഷിന്റെയുമാണ് കുഞ്ഞാണെന്ന് ചോദ്യം ചെയ്യലില്‍ നിന്നും വ്യക്തമായി. പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.