CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 26 Minutes 15 Seconds Ago
Breaking Now

എന്റെ കാമുകി, സണ്ണി ലിയോണിന്റെ ജന്മദിനം, ഇന്ന് ഞാന്‍ പരീക്ഷയെഴുതുന്നില്ല' അധ്യാപകനെയും ഞെട്ടിച്ച് ബിരുദവിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസ്

ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ജന്മദിനമായതിനാല്‍ പരീക്ഷയെഴുതാനാവില്ലെന്ന് ഉത്തരക്കടലാസില്‍ കുറിച്ച് ബിരുദ വിദ്യാര്‍ത്ഥി. കര്‍ണാടക ബംഗളൂരു സര്‍വകലാശാലയുടെ ഒന്നാംവര്‍ഷ ബിരുദ കോഴ്‌സിന്റെ ആദ്യ സെമസ്റ്ററിലെ ഹിസ്റ്ററി പരീക്ഷയെഴുതിയ വിദ്യാര്‍ഥിയാണ് ഉത്തരങ്ങള്‍ക്കു പകരം സണ്ണി ലിയോണിനെ കുറിച്ച് കുറിച്ചത്.

'ഇന്ന് സണ്ണി ലിയോണിന്റെ ജന്മദിനമാണ്. സണ്ണി ലിയോണ്‍ എന്റെ കാമുകിയാണ്. അവരുടെ ജന്മദിനമായതിനാല്‍ ഞാന്‍ ഇന്ന് പരീക്ഷയെഴുതുന്നില്ല'.ഉത്തരക്കടലാസില്‍ വിദ്യാര്‍ഥി കുറിച്ചു. സണ്ണി ലിയോണിന് ആശംസ നേരാന്‍ കൂട്ടുകാരോട് ആവശ്യപ്പെടുന്നതായും വിദ്യാര്‍ത്ഥി പേപ്പറില്‍ കുറിച്ചു.

അതേസമയം, ഉത്തരക്കടലാസിന്റെ ബാക്കിഭാഗം ഒന്നുമെഴുതിയില്ല. കഴിഞ്ഞ മേയില്‍നടത്തിയ പരീക്ഷയുടെ മൂല്യനിര്‍ണയംനടത്തിയ അധ്യാപകനാണ് വിചിത്രമായ ഉത്തരക്കടലാസ് കണ്ടെത്തിയത്. പരീക്ഷയുടെ മൂല്യനിര്‍ണയം ഇപ്പോഴാണ് നടക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.