CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 53 Minutes 30 Seconds Ago
Breaking Now

ഓര്‍മ്മകളിലെ മാണി സാറിന്റെ ഓഡിയോ റിലീസിംഗ് പാര്‍ട്ടി ചെയര്‍മാന്‍ ശ്രീ ജോസ് കെ മാണി എം പി നിര്‍വഹിച്ചു

യുകെയിലെ സ്‌കെന്ത്രോപില്‍ താമസിക്കുന്ന ഭരണങ്ങാനം , ഉള്ളനാട് , കുന്നക്കാട് ബിനോയ് ജോസഫ് എന്ന  യുവ സൗണ്ട് എഞ്ചിനിയര്‍ രചിച്ച   ഓര്‍മ്മകളിലെ  മാണി സാര്‍ എന്ന കവിതയുടെ ഓഡിയോ പ്രകാശനം ആദരീണയനായ പാര്‍ട്ടി ചെയര്മാന്‍  ശ്രീ ജോസ് കെ മാണി  എംപി  മാണി സാറിന്റെ സ്മരണകളുണര്‍ത്തുന്ന പാലാ കരിങ്ങോഴിക്കല്‍   വീട്ടില്‍ വച്ച് ഇന്ന് നിര്‍വഹിച്ചു . ബിനോയ് കുടുംബംഗാളോടൊപ്പം എത്തിയാണ് പാര്‍ട്ടി ചെയര്‍മാനെ സന്ദര്‍ശിച്ചു ഓഡിയോ   . പ്രകാശനം  നടത്തിയത്. കഴിഞ്ഞ മാസം പാര്‍ട്ടി ചെയര്മാന്‍ ശ്രീ ജോസ് കെ മാണി എംപി ഈ കവിതയുടെ ആദ്യപകര്‍പ്പ് പ്രവാസി കേരളാ കോണ്‍ഗ്രസ് ( എം ) യുകെ സെക്രട്ടറിയും , കേരളാ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് ( എം ) മുന്‍ സംസ്ഥാന വൈസ് പ്രെസിഡന്റുമായ ജിജോ അരയത്തില്‍ നിന്ന് ഏറ്റു വാങ്ങിയിരുന്നു

പ്രശസ്ത  സംഗീത സംവിധായകനായ പ്രസാദ് എന്‍എയാണ് കവിതയ്ക്ക് സംഗീതം പകര്‍ന്നത്. പാടിയിരിക്കുന്നത് എം.കെ ഹരിദാസാണ്.  വി ജെ പ്രതീഷാണ് കവിതയ്ക്ക് ഓര്‍ക്കസ്ട്ര ഒരുക്കിയത്. 

എന്നും കേരളാ കോണ്‍ഗ്രസിനോടും കെ എം മാണിയോടും ചേര്‍ന്ന് പ്രവര്‍ത്തിച്ചു വന്ന പാലാ ഉളളനാട് കുന്നക്കാട്ട് കുടുംബത്തില്‍ നിന്നുള്ള, യുകെയിലെ മാധ്യമ സാമൂഹിക രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന എഞ്ചിനീയറായ ബിനോയി ജോസഫ്  കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. യുകെയില്‍ പ്രവാസി കേരള കോണ്‍ഗ്രസ് എമ്മിന്റെ നാഷണല്‍ കമ്മിറ്റി മെമ്പറാണ് ബിനോയി.  കേരള രാഷ്ട്രീയ ചരിത്രത്തില്‍ സൂര്യതേജസായി കടന്നു പോയ മാണി സാര്‍  പുതിയ ആശയങ്ങളും കാഴ്ചപ്പാടും ജനങ്ങള്‍ക്കായി നല്‍കിയ കര്‍മ്മധീരനും ഊര്‍ജ്ജസ്വലനുമായ നേതാവായിരുന്നുവെന്ന്  ബിനോയി ജോസഫ് പറഞ്ഞു. കവിതയുടെ യുട്യൂബ് ലിങ്ക് ഇവിടെ ചേര്‍ക്കുന്നു.

https://youtu.be/FFarHnEylFs

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.