CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 38 Seconds Ago
Breaking Now

നിങ്ങളുടെ പ്രതീക്ഷകള്‍ക്ക് ഒരിക്കലും മങ്ങല്‍ ഏല്‍പ്പിക്കാതിരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്'; എമ്പുരാന് ഔദ്യോഗിക തുടക്കം

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന എമ്പുരാന് ഔദ്യോഗിക തുടക്കം. മോഹന്‍ലാലും, പൃഥ്വിരാജും, തിരക്കഥാകൃത്ത് മുരളി ഗോപിയും, ആന്റണി പെരുമ്പാവൂരും തന്നെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ യൂട്യുബ് ചാനല്‍ വഴി പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. ചിത്രത്തിന്റെ സംവിധായകന്‍ പൃഥ്വിരാജാണ് ആദ്യം സംസാരിച്ച് തുടങ്ങിയത്.

അവകാശ വാദങ്ങള്‍ ഒന്നും തന്നെയില്ലെന്നും മുമ്പ് എമ്പുരാനെ കുറിച്ച് സംസാരിക്കാന്‍ പല തവണ കണ്ടിട്ടുണ്ടെങ്കിലും ഇന്ന് മുതല്‍ ഔദ്യോഗികമായി ചിത്രത്തിന് തുടക്കമാവുകയായാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒടിയന്റെ സെറ്റില്‍ വെച്ചാണ് ലുസിഫറിന് ഔദ്യോഗിക തുടക്കമായത്. ഇന്ന് ഇപ്പോള്‍ ഇവിടെ വെച്ച് എമ്പുരാന് ഔദ്യോഗികമായി തുടക്കം ആവുകയാണ്. എഴുത്ത് കഴിഞ്ഞു ഇനി അങ്ങോട്ട് അഭിനയിക്കുന്നവരുടെ ഡേറ്റ്, ലൊക്കേഷന്‍ എന്നിവയൊക്കെ ഇനിയാണ് നോക്കുന്നത്.

എപ്പോഴത്തെയും പോലെ തന്റെ ഭാഗത്ത് നിന്ന് അവകാശ വാദങ്ങള്‍ ഒന്നും തന്നെയില്ല ലാലേട്ടന്‍ അഭിനയിക്കുന്ന ഒരു ബിഗ് ബഡ്ജറ്റ് മാസ് ആക്ഷന്‍ എന്റര്‍ട്രെയിനറാണ്. അത് നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ പറ്റിയാല്‍ അത് എന്നിലെ ഫിലിം മേക്കറിന്റെ വിജയവും സന്തോഷവും ആസ്വദിക്കാന്‍ പറ്റിയില്ല എങ്കില്‍ അത് എന്നിലെ ഫിലിം മേക്കറിന്റെ തോല്‍വിയാകുമെന്നും' പൃഥിരാജ് പറയുന്നു. സീക്വലാണോ പ്രീക്വലാണോ എന്ന് ഒരുപാട് ആള്‍ക്കാര്‍ ചോദിക്കാറുണ്ടെന്ന് മുരളി ഗോപി പറഞ്ഞു.

മൂന്ന് ഭാഗങ്ങളുള്ള ഒരു സിനിമയുടെ സെക്കന്‍ഡ് ഇന്‍സ്റ്റാള്‍മെന്റാണ് ഇത് കണ്‍സീവ് ചെയ്!തിരിക്കുന്നതെന്നും മുരളി ഗോപി പറഞ്ഞു. 'എമ്പുരാനെ' കുറിച്ചുള്ള പ്രതീക്ഷകള്‍ മോഹന്‍ലാലും പങ്കുവെച്ചു. 'ലൂസിഫര്‍' ഒരു അദ്ഭുത വിജയമായി മാറി. അതിന് ഒരുപാട് പരിശ്രമങ്ങളുണ്ട്. പ്രേക്ഷകര്‍ സ്വീകരിച്ച ഒരു രീതിയുണ്ട്. അപ്പോള്‍ അടുത്ത സിനിമ എന്ന് പറയുമ്പോള്‍ ഒരു കമിറ്റ്!മെന്റുണ്ട്.

അപ്പോള്‍ 'ലൂസിഫര്‍' എന്ന സിനിമയെ വെച്ച് ചിന്തിക്കുമ്പോള്‍ 'എമ്പുരാന്‍' അതിന്റെ മുകളില്‍ നില്‍ക്കണം. അങ്ങനെ സംഭവിക്കട്ടെ എന്ന പ്രാര്‍ഥനയോടെ ഞങ്ങള്‍ തുടങ്ങുകയാണെന്നു . നിങ്ങളുടെ പ്രതീക്ഷകളെ ഒരിക്കലും മങ്ങലേല്‍പ്പിക്കാതിരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത് എന്നും  ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.