CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 37 Seconds Ago
Breaking Now

മലയാളത്തില്‍ ഒരു നടി ചെയ്യുമ്പോള്‍ മാത്രം എന്തുകൊണ്ടാണ് ഇത്രയും വിവാദങ്ങള്‍ ഉണ്ടാവുന്നത്? അവരുടെ സെക്ഷ്വല്‍ ഫ്രസ്‌ട്രേഷന്‍ കൊണ്ടാണോ; വിമര്‍ശനങ്ങളില്‍ തുറന്നടിച്ച് മലയാളത്തിലെ നടിമാര്‍

ഇന്റിമേറ്റ് സീനുകള്‍ക്കെതിരെ വരുന്ന വിമര്‍ശനങ്ങളില്‍ തുറന്നടിച്ച് മലയാളത്തിലെ പ്രിയ നടിമാര്‍. കുടുക്ക് 2025ന്റെ പ്രെമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലാണ് ദുര്‍ഗയും സ്വാസികയും തങ്ങള്‍!ക്ക് നേരെ വരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ചത്. ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുന്നത് വിമര്‍ശിക്കപ്പെടുന്നത് എന്തിനാണെന്ന് അറിയില്ലെന്നും താന്‍ തന്റെ തൊഴിലാണ് ചെയ്യുന്നതെന്നും ദുര്‍ഗ പറഞ്ഞു. വിമര്‍ശിക്കുന്നവരെ തനിക്ക് പേടിയൊന്നുമില്ലെന്നാണ് സ്വാസിക പറഞ്ഞത്.

ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുന്നത് വിമര്‍ശിക്കപ്പെടുന്നത് എന്തിനാണെന്ന് അറിയില്ല സിനിമയിലെ ഒരു ഫൈറ്റ് സീന്‍, അല്ലെങ്കില്‍ ഇമോഷണല്‍ സീന്‍, കോമഡി സീന്‍, അതുപോലെയേ ഒരു ഇന്റിമേറ്റ് സീനും ചെയ്യാറുള്ളു. അതിന് മാത്രം പ്രത്യേകം പരിഗണന കൊടുക്കുന്നില്ല. ബാക്കി സീനുകള്‍ ചെയ്യുന്നത് എങ്ങനെയാണോ അത്രമാത്രമേ ഇന്റിമേറ്റ് സീനുകള്‍ക്കും ഉള്ളൂ. അതിലെന്തെങ്കിലും സ്‌പെഷ്യലായി പറയേണ്ടതുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും ദുര്‍ഗ പറഞ്ഞു

ആ സീനുകള്‍ വരുമ്പോള്‍ മാത്രം എന്തുകൊണ്ടാണ് ഇത്രയും വിവാദങ്ങളുണ്ടാവുന്നത്? അതും സ്ത്രീകള്‍ക്ക് മാത്രം. അതിന്റെ കാരണമെന്താണെന്ന് തനിക്കിതുവരെ മനസിലായിട്ടില്ല,  ഇംഗ്ലീഷ് സിനിമയിയോ ഹിന്ദി സിനിമയിലോ ഇത്തരം സീനുകള്‍ ഉണ്ടെങ്കില്‍ ആളുകള്‍ കാണും പക്ഷേ മലയാളത്തില്‍ ഒരു  നടി ചെയ്യുമ്പോള്‍ മാത്രം ഇത്രയും പ്രശ്‌നം ഉണ്ടാവുന്നത് അവരുടെ സെക്ഷ്വല്‍ ഫ്രസ്‌ട്രേഷന്‍ കൊണ്ടാണെന്നും അവര്‍ പറഞ്ഞു. കുറച്ച് പേര്‍ മാത്രമാണ് ഇങ്ങനെയെന്നും ദുര്‍ഗ കൂട്ടിച്ചേര്‍ത്തു

വിമര്‍ശിക്കുന്നവരെ തനിക്ക് പേടിയൊന്നുമില്ലെന്നാണ് സ്വാസിക പറഞ്ഞത്. നേരത്തെ തന്നെ കണ്ടും കേട്ടും മടുത്ത കാര്യങ്ങളാണ്. അതില്‍ കൂടുതല്‍ ചോദ്യങ്ങളൊന്നും ഇനി വരാന്‍ പോവുന്നില്ലല്ലോ. നെഗറ്റീവും പോസിറ്റീവും വരുമ്പോള്‍ അതിന്റേതായ രീതിയില്‍ ഉള്‍കൊണ്ട് മുന്‍പോട്ട് പോവുക.

പേടിച്ചോണ്ടിരുന്നാല്‍ നമുക്കാണ് നഷ്ടം വരിക. കാണുന്ന ആള്‍ക്കാര്‍ക്കും കമന്റിടുന്നവര്‍ക്കും അത് പറഞ്ഞിട്ടങ്ങ് പോകാം. പക്ഷേ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ നമുക്ക് കിട്ടുന്ന നല്ലൊരു കഥാപാത്രമായിരിക്കും നമ്മള്‍ മറ്റുള്ളവരെ പേടിച്ച് കളയുന്നത്. അത് നമുക്ക് വലിയ നഷ്ടമാവും. അതുകൊണ്ട് യാതൊരു പേടിയും തനിക്കില്ലെന്ന് സ്വാസിക പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.