CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 3 Minutes 2 Seconds Ago
Breaking Now

മാഞ്ചെസ്റ്റര്‍ ദുക്റാന തിരുന്നാള്‍ ജൂലൈ ആറിന്: മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ മുഖ്യ കാര്‍മ്മികന്‍

ഇംഗ്ലണ്ടിന്റെ മലയാറ്റൂര്‍ എന്ന് പ്രശസ്തമായ മാഞ്ചെസ്റ്ററില്‍ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ജൂലൈ ആറിന്.

"നമുക്കും അവനോടു കൂടെ പോയി മരിക്കാം"(യോഹ:11:16). ഗുരുവിനുവേണ്ടി ധീരതയോടെ ജീവൻ നല്കാൻ സന്നദ്ധനായ തോമാസ്ലീഹായുടെ മിശിഹാനുഭവത്തിലേക്ക് നമ്മെ അടുപ്പിക്കുന്ന മാഞ്ചെസ്റ്ററിലെ ദുക്റാന തിരുനാൾ എട്ടാം വർഷവും ആഘോഷപൂർവ്വം കൊണ്ടാടുന്നു.  ജൂലൈ ആറിന് നടക്കുന്ന ദുക്റാന തിരുന്നാളില്‍ കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ മുഖ്യ കാര്‍മ്മികനായിരിക്കും. ഷ്രൂഷ്ബറി രൂപതാ ബിഷപ്‌ ബ്രയാന്‍ നോബിളും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വൈദികരും ആഘോഷമായ തിരുനാൾ കുര്‍ബാനയില്‍ കാര്‍മ്മികരാവും. വിഥിന്‍ഷോ സെന്റ്‌ ആന്റണീസ് ദേവാലയത്തിലാണ് തിരുന്നാള്‍ നടക്കുന്നത് .

രാവിലെ പത്തിന് കൊടി ഉയര്‍ത്തലിനുശേഷം അഭിവന്ദ്യ പിതാക്കന്‍മാരെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ അള്‍ത്താരയിലേയ്ക്കു സ്വീകരിച്ച് ആനയിക്കും.തുടർന്ന് ആഘോഷമായ തിരുനാൾ കുർബാന. ദിവബലി മദ്ധ്യേ ബിഷപ്‌ ബ്രയാന്‍ നോബിള്‍ തിരുന്നാള്‍ സന്ദേശം നല്കും. തുടര്‍ന്ന് തിരുന്നാള്‍ പ്രദക്ഷിണവും ആശീര്‍വാദവും ഊട്ടുനേര്‍ച്ചയും നടക്കും.




കൂടുതല്‍വാര്‍ത്തകള്‍.