CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 45 Minutes 32 Seconds Ago
Breaking Now

രണ്ടാം ഇടുക്കി ജില്ലാ സംഗമത്തിന് ഇടുക്കി MLA റോഷി ആഗസ്സ്റ്റിന്റെ ആശംസകള്‍

രണ്ടാമത്തെ ഇടുക്കി ജില്ല സംഗമത്തിനു ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍ ആശംസ അറിയിച്ചു. അന്യ നാട്ടില്‍ ആയിരിക്കുമ്പോഴും ജന്മനാടിനെ ഓര്‍ക്കുന്നതിനും അതിന്റെ സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനും ഇടുക്കിക്കാര്‍ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

അപകടത്തില്‍ മരിച്ച ഇടുക്കി മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് N  C ജോര്‍ജിനും അദ്ദേഹത്തിന്റെ ഡ്രൈവർ ആയിരുന്ന ഷാജിക്കും വേണ്ടി ഫണ്ട് കളക്ഷന്‍ നടത്തിയതിനെയും അദേഹം പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ ഇടുക്കി ജില്ലാ പഞ്ചായത്തു പ്രസിഡണ്ട് M T തോമസും ഫേസ്ബുക്കിലൂടെ ആശംസ അറിയിചിട്ടുണ്ട് . രണ്ടാം ഇടുക്കി സംഗത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ജൂണ്‍ 15ന് ലെസ്റ്ററില്‍ വച്ചാണ് ഇടുക്കി സംഗമം നടക്കുന്നത് . ആദ്യസംഗമം കഴിഞ്ഞവര്‍ഷം മാഞ്ചസ്റ്ററില്‍ തോമസ് വരകുകാല, റോയ് മാത്യു , തോമസ് രാജന്‍ , എബിന്‍ ടെന്‍സില്‍, ജെയ്‌മോന്‍ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്നപ്പോള്‍ തന്നെ ഇടുക്കിക്കാരുടെ നിറസാന്നിധ്യമാണ് അനുഭവപ്പെട്ടത്.

വരുന്ന സംഗമം വിജയിപ്പിക്കാന്‍ അന്ന് തെരഞ്ഞടുത്ത കമ്മറ്റി സജിവമയി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത് ഇടുക്കിക്കാരില്‍ ആവേശം ഉണര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനംകൊണ്ട് ഇടുക്കിക്കാര്‍ക്ക് ഒരു സഹായം ആവശ്യമായി വന്നാല്‍ ഇടുക്കി സംഗമം രംഗത്തുണ്ടാകും എന്ന് ഒരു വിശ്വാസം ഇടുക്കിക്കാരില്‍ രൂപപ്പടുത്താന്‍ ഇടുക്കി സംഗമത്തിനു കഴിഞ്ഞിട്ടുണ്ട്. സംഗമത്തില്‍ ഇടുക്കി എംപി ശ്രീ. പി.ടി. തോമസ് മുഖ്യാതിഥിയായി പങ്കെടുക്കും. വാഹന അപകടത്തില്‍ മരിച്ച മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് N C ജോര്‍ജിന്റെയും അദ്ദേഹത്തിന്റെ ഡ്രൈവർ ഷാജിയുടെയും കുടുംബത്തെ സഹയിക്കുന്നതിന് 1808 പൗണ്ട് പിരിച്ച് അത് രണ്ടു കുടുംബങ്ങള്‍ക്കായി വീതിച്ചു കൊടുക്കാന്‍ കഴിഞ്ഞതുകൂടാതെ പോർട്സ്മൌത്തിൽ മരിച്ച ഇടുക്കി വെള്ളിയമറ്റം സ്വദേശി ജവഹര്‍ ജോണിന്റെ കുടുംബത്തെ സഹായിക്കാനും സംഗമത്തിനു കഴിഞ്ഞു എന്നുള്ളത് അഭിമാനകരം ആയി ഞങ്ങള്‍ കാണുന്നു. 

 ജൂണ്‍ 15 രാവിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളോടെ ആരംഭിക്കുന്ന സംഗമം വൈകുന്നരം വരെ നീണ്ടുനില്‍ക്കും. എല്ലാ ഇടുക്കിക്കാരും സംഗമത്തില്‍ പങ്കെടുത്തു ഇത്ഒരു വലിയ വിജയമാക്കിത്തീര്‍ക്കണമെന്ന് സംഗമം കമ്മറ്റി അഭ്യര്‍ഥിക്കുന്നു. സംഗമത്തില്‍ പങ്കെടുക്കുവാനും കുട്ടികളുടെ കലാപരിപാടികള്‍ അവതരിപ്പിക്കുവാനും ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് താഴെ പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കേണ്ടതാണെന്ന് സംഗമം കണ്‍വീനര്‍ ടോം ജോസ് തടിയംപാട് അറിയിച്ചു. 

 തോമസ് വരകുകാല മാഞ്ചെസ്റ്റെർ    -07886681436

ജെയ്‌സണ്‍ തോമസ് ലെസ്റ്റെർ  -07846768114

റോയ് മാത്യു മാഞ്ചെസ്റ്റെർ  -07828009530

 സംഗമം നടക്കുന്ന സ്ഥലം: MATHER OF GOD CATHOLIC CHURCH HALL ,GREEN COAT ROAD , LEICESTER , LE36NX





കൂടുതല്‍വാര്‍ത്തകള്‍.