CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 9 Minutes 27 Seconds Ago
Breaking Now

ലണ്ടൻ കണ്‍വെൻഷൻ ജൂണ് പതിനഞ്ചിന്; ഡോക്ടർ ജോണ്‍ നയിക്കും

സെഹിയോൻ യു കെ ടീമിന്റെ നേതൃത്വത്തിൽ പ്രശസ്ത വചന പ്രഘോഷകനായ ഡോ.ജോണ്‍ ഡി യും, റവ.ഫാ.ഇന്നസെന്റ് പുത്തെൻതറയിൽ വി സി യും നയിക്കുന്ന ലണ്ടൻ കണ്‍വെൻഷൻ ജൂണ്‍ പതിനഞ്ചിന് ശനിയാഴ്ച ബാർകിംഗ് വർഷിപ് വിൽ സെന്റെറിൽ നടക്കും.

 

 കൃപയുടെ നീർച്ചാലുകളിലേക്ക്‌ ദൈവജനത്തെ നയിക്കുന്ന  കണ്‍വെൻഷനിൽ വി.കുർബാന, വി.കുമ്പസാരം, വചന ശുശ്രുഷ, സ്പിരിച്വൽ  ഷെയറിംഗ്, വിടുതൽ ശുശ്രുഷ, കുട്ടികൾക്ക് പ്രത്യേക ശുശ്രുഷകൾ, ഗാനശുശ്രുഷ, എന്നിവ ഉണ്ടായിരിക്കും.

 

      ഡോ.ജോണ്‍ ഡി,  മുഖ്യ പ്രഭാഷണം നടത്തും. ഐനിഷ് ജോണിന്റെ നേ തൃത്വത്തിൽ കിഡ്സ്‌ ഫോർ കിങ്ങ്ഡം ടീം കുട്ടികളുടെ ശുശ്രുഷകൾ നയിക്കും.  രാവിലെ എട്ടു മുതൽ വൈകുന്നേരം നാലു വരെയായിരിക്കും ശുശ്രുഷകൾ നടക്കുക.   ഡിസ്ട്രികറ്റ് ലൈനിലെ അപ്നി ആണ് ഏറ്റവും അടുത്തുള്ള ട്യൂബ് സ്റ്റേഷൻ; ഇവിടെ നിന്ന് ആറു മിനിറ്റ് നടന്നാൽ കണ്‍വെൻഷൻസെന്റെറിൽ എത്താം.  ബസിൽ യാത്ര ചെയ്യുന്നവർക്ക് ബസ്‌ നമ്പർ 173, 287 എന്നിവയിൽ കയറി ലോഡ് ജ് അവെന്യൂ  സ്റ്റോപ്പിൽ ഇറങ്ങാം. കാറിൽ വരുന്നവർക്ക് റെൻവിക് റോഡിൽ വാഹനം പാർക്ക്‌ ചെയതശേഷം കണ്‍വെൻഷൻ സെന്ററിൽ എത്താം. ഇവിടെ പാർക്കിംഗ് സൗജന്യമാണ്.

വിലാസം : 640 Ripple Road, Barking, London.  IG11 0SR.




കൂടുതല്‍വാര്‍ത്തകള്‍.