CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 7 Minutes 38 Seconds Ago
Breaking Now

ക്‌നാനായക്കാര്‍ ഉണര്‍ന്നു, കണ്‍വെന്‍ഷന് ഇനി ദിവസങ്ങള്‍മാത്രം

യുകെയിലെ ക്‌നാനായ കത്തോലിക്കര്‍ ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്ന യൂറോപ്യന്‍ യുകെകെസിഎ കണ്‍വെന്‍ഷന് ഇനി ദിവസങ്ങള്‍ മാത്രം.

 പാരമ്പര്യത്തിലും ആചാര അനുഷ്ഠാനങ്ങളിലും തനിമയിലും പൈതൃകത്തിലും കാത്തുസൂക്ഷിക്കുന്ന യുകെകെസിഎ അംഗങ്ങള്‍ കണ്‍വെന്‍ഷന്‍ മനോഹരമാക്കുന്നതിനുള്ള യജ്ഞത്തിലാണ്. ഓരോ കണ്‍വെന്‍ഷന്‍ കഴിയുമ്പോഴും കൂടുതല്‍ മനോഹരവും ആകൃഷ്ടവുമായി നടത്തപ്പെടുന്ന യുകെകസിഎ കണ്‍വെന്‍ഷന് ഇക്കുറി വ്യത്യസ്തമായ കലാപരിപാടികളാണ്. കണ്‍വെന്‍ഷന്റെ ഏറ്റവും ആകൃഷ്ടമായ റാലി ഇത്തവണ മൂന്ന് ഗ്രൂപ്പുകളായിട്ടാണ് നടത്തപ്പെടുന്നത്. വിനോദ് കിഴക്കേനടയില്‍ ചെയര്‍മാനായിട്ടുള്ള റാലി കമ്മിറ്റി വളരെ സൂക്ഷ്മവും കൃത്യവുമായിട്ടാണ് സംവിധാനങ്ങള്‍ ചെയ്യുന്നത്. എ ഗ്രൂപ്പില്‍ അന്‍പതിനു മുകളില്‍ കുടുംബങ്ങളുള്ള യൂണിറ്റും, ബി ഗ്രൂപ്പില്‍ ഇരുപത് മുതല്‍ 49 വരെ കുടുംബങ്ങളുള്ള യൂണിറ്റും സി ഗ്രൂപ്പില്‍ 20ല്‍ താഴെയുള്ള കുടുംബങ്ങളുള്ള യൂണിറ്റുകളും അണി നിരക്കും. വിശ്വാസവര്‍ഷം സഭയിലൂടെ, സമുദായത്തിലൂടെ എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായതിന് 35ശതമാനം മാര്‍ക്കും, റാലിയിലെ അച്ചടക്കത്തിന് 10ശതമാനവും, മതാവശ്യ പുരാതന പാട്ടുകള്‍ക്ക്10ശതമാനവും വേഷവിധാനങ്ങള്‍ക്ക് 20ശതമാനവും, അംഗങ്ങളുടെ പങ്കാളിത്തത്തിന് 25ശതമാനവും മാര്‍ക്കാണ് റാലി മത്സരത്തിന്റെ അടിസ്ഥാനം. വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കുമെന്ന് വിനോദ് മാണി കിഴക്കേ നടയില്‍ അറിയിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.