ലണ്ടന്‍ : വലിയ തോതില്‍ പ്രവാസികള്‍ വിദേശ രാജ്യങ്ങളില്‍ ഉള്ള ഒരു കാലഘട്ടവും പശ്ചാത്തലവും ഇന്ന് നില നില്‍ക്കുന്ന സാഹചര്യത്തില്‍ അവരുടെ പ്രഫഷണല്‍ മികവുകള്‍ കേരളത്തിന്റെ സമഗ്രവികസനത്തിനായി പ്രയോജനപ്പെടുത്തണമെന്ന് കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് പ്രസ്താവിച്ചു.
യു.കെ യിലെ കവെന്‍ട്രിയില്‍ നടന്ന പ്രവാസി കേരളകോണ്‍ഗ്രസ് [യു.കെ ] നേതൃ സംഗമവും കേരളാ കോണ്‍ഗ്രസ് അറുപതാം ജന്മദിനാഘോഷങ്ങളും വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ഭേദമെന്യ കേരളം വളരണമെന്ന് ആഗ്രഹിക്കുന്നവരാണ് പ്രവാസികള്‍. സര്‍ക്കാരുകള്‍ മാറി മാറി വരുമ്പോഴും, സമഗ്ര വികസനം ദ്രുതഗതിയില്‍ തുടര്‍ പ്രക്രിയയായി മുന്‍പോട്ടു പോകണമെങ്കില്‍ പ്രവാസി സമൂഹത്തെ ചേര്‍ത്തുപിടിക്കണമെന്ന് പി ജെ ജോസഫ് പറഞ്ഞു.
ചടങ്ങില്‍ കേരളകോണ്‍ഗ്രസ് പാര്‍ട്ടിയുടെ അറുപതാം ജന്മദിനം ആഘോഷിച്ചു. മണ്മറഞ്ഞു പോയ പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ യോഗം ആദരം അര്‍പ്പിച്ചു. കേരളാ കോണ്‍ഗ്രെസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എം ല്‍ എ, ഡെപ്യൂട്ടി ചെയര്‍മാന്‍ മാരായ അഡ്വ: കെ ഫ്രാന്‍സിസ് ജോര്‍ജ് എക്‌സ് എം പി , അഡ്വ തോമസ് ഉണ്ണിയാടന്‍ എക്‌സ് എം എല്‍ എ ,പ്രൊഫെഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് അപു ജോണ്‍ ജോസഫ് , കേരളാ കോണ്‍ഗ്രെസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം മോനിച്ചന്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ യോഗത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
പ്രവാസി കേരളകോണ്‍ഗ്രസ് യു.കെ നേതാക്കളായ ബിനോയി പൊന്നാട്ട് , ജിപ്‌സണ്‍ തോമസ് എട്ടുതൊട്ടിയില്‍ , ബിജു ഇളംതുരുത്തില്‍ , ജോസ് പരപ്പനാട്ട് , ബിറ്റാജ് അഗസ്റ്റിന്‍,ലാലു സ്‌കറിയ, തോമസ് ജോണി , സിബി കാവുകാട്ട് , ജെറി ഉഴുന്നാലില്‍ , ബേബി ജോണ്‍, ജിസ് കാനാട്ട് , ഡേവിസ് എടശ്ശേരി , സനീഷ് സൈമണ്‍, ലിട്ടു ടോമി എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.