പതിനാറാം പ്രവര്‍ത്തന വര്‍ഷത്തിലേക്ക് കടക്കുന്ന ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു . ഇംഗ്ലണ്ടിലെ തെക്കന്‍ നഗരങ്ങളില്‍ പ്രസിദ്ധമായ ബേസിംഗ്‌സ്‌റ്റോക്കില്‍ ഇരുനൂറോളം മലയാളി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍ പരിചയസമ്പന്നരായ വ്യക്തികളും, ഒപ്പം ഊര്‍ജ്വസ്വലരായ പുത്തന്‍ തലമുറയുടെ പ്രതിനിധികളും കൂടി ഉള്‍പ്പെടുന്ന നവനേതൃനിര വരും പ്രവര്‍ത്തനവര്‍ഷത്തിലേക്കുള്ള കര്‍മ്മ പരിപാടികളുമായി സജീവമായിക്കഴിഞ്ഞു.
അസോസിയേഷന്റെ മുന്‍കാല ഭരണ സമിതികളില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടുള്ള ബിനോ ഫിലിപ്പ് ആണ് ബി എം സി എ യുടെ പുതിയ പ്രസിഡന്റ്. ഓവര്‍സീസ് കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് (യു കെ) ദേശീയ കമ്മറ്റി അംഗമായ ബിനോ ഫിലിപ്പ്, വളരെ ചെറുപ്രായത്തില്‍ തന്നെ വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലും ശ്രദ്ധേയനായ വ്യക്തിയാണ്.
ബി എം സി എ യുടെ കഴിഞ്ഞ ഭരണ സമിതിയില്‍ പ്രോഗ്രാം കോര്‍ഡിനേറ്ററായി മികവ് തെളിയിച്ച ഷംനാ പ്രശാന്ത് ആണ് പുതിയ സെക്രട്ടറി. അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് കൂടിയായ വിന്‍സന്റ് പോള്‍ ആണ് പുതിയ ട്രഷറര്‍.
കുമാരി സെബാസ്റ്റ്യന്‍ വൈസ് പ്രസിഡന്റ്‌റും ലെറിന്‍ കുഞ്ചെറിയ ജോയിന്റ് സെക്രട്ടറിയും ജേക്കബ് സക്കറിയ ജോയിന്റ് ട്രഷററും അഞ്ചു ആന്റ്റൂ ഇന്റേണല്‍ ഓഡിറ്ററും ആയ ഭരണസമിതിയില്‍ മുന്‍ പ്രസിഡന്റ് പൗലോസ് പാലാട്ടി, ബിജു എബ്രഹാം, അലീന സജീഷ്, സുമന്‍ കുര്യന്‍, മൃദുല്‍ തോമസ്, ലിജീഷ് പിള്ള, മനു മാത്യു എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി പ്രവര്‍ത്തിക്കുന്നു.
മുന്‍കാല പ്രസിഡന്റ് ആയിരുന്ന രാജേഷ് ബേബിയെ പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഓഡിറ്ററായി പൊതുയോഗം തെരഞ്ഞെടുത്തു.
വരുന്ന ഒരുവര്‍ഷത്തെ മുഴുവന്‍ പരിപാടികളുടെയും മാര്‍ഗരേഖ പ്രഥമ കമ്മറ്റി യോഗം ചര്‍ച്ചചെയ്തു.
യു കെ യിലെത്തന്നെ ആദ്യകാല മലയാളി അസോസിയേഷനുകളില്‍ ഒന്നാണ് ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍. 2007 ല്‍ നാല്‍പ്പതോളം കുടുംബങ്ങളുമായി ആരംഭിച്ച സംഘടന 2023 ല്‍ എത്തിനില്‍ക്കുമ്പോള്‍ ഇരുന്നൂറോളം കുടുംബങ്ങള്‍ അംഗങ്ങളായുണ്ട്. യുക്മയിലും മള്‍ട്ടി കള്‍ച്ചറല്‍ സാംസ്‌ക്കാരിക പ്രവര്‍ത്തങ്ങളിലും ഇതര സാമൂഹ്യ സാംസ്‌ക്കാരിക രംഗങ്ങളിലും സജീവമാണ് ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്.