CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 28 Minutes 55 Seconds Ago
Breaking Now

ഇന്‍കം ടാക്‌സില്‍ കുറവ് വരുമോ? ചാന്‍സലര്‍ അവസാന നിമിഷം തീരുമാനം എടുത്തേക്കും; സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് നാഷണല്‍ ഇന്‍ഷുറന്‍സ് കുറയ്ക്കാന്‍ ഹണ്ട് സമ്മതിച്ചതായി സൂചന; കുറഞ്ഞ നികുതി ഈടാക്കുന്ന പാര്‍ട്ടിയെന്ന് ടോറികള്‍ തെളിയിക്കണമെന്ന് പുറത്തായ മുന്‍ ഹോം സെക്രട്ടറി

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഇന്‍കം ടാക്‌സ് കുറയ്ക്കുന്നത് പണപ്പെരുപ്പത്തെ ബാധിക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ചതില്‍ നിന്നുമാണ് ഈ മാറ്റം

ഈയാഴ്ച രാജ്യത്തെ ജനങ്ങളുടെ നികുതി ഭാരം കുറയ്ക്കാന്‍ ചാന്‍സലര്‍ ജെറമി ഹണ്ട് തീരുമാനിച്ചാല്‍ അത് ടോറി പാര്‍ട്ടിക്ക് വലിയൊരു ആശ്വാസമാകും. ജനങ്ങളുടെ തലയില്‍ സകല ഭാരവും ചുമത്തുന്നതിന്റെ തിരിച്ചടി ഉപതെരഞ്ഞെടുപ്പുകളില്‍ നേരിട്ട ടോറികള്‍ കൂടുതല്‍ ക്ലാസെടുക്കാതെ തിരുത്താന്‍ തയ്യാറാകുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി ഇന്‍കം ടാക്‌സ് കുറയ്ക്കാനുള്ള തീരുമാനം ജെറമി ഹണ്ട് അവസാന നിമിഷത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. 

ചാന്‍സലറും, പ്രധാനമന്ത്രി ഋഷി സുനാകുമാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുകയെന്നാണ് മുതിര്‍ന്ന ട്രഷറി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബുധനാഴ്ച പാര്‍ലമെന്റില്‍ ഓട്ടം സ്‌റ്റേറ്റ്‌മെന്റ് അവതരിപ്പിക്കുമ്പോള്‍ എന്തെല്ലാം ഉണ്ടാകുമെന്ന് മറ്റാര്‍ക്കും ഊഹിക്കാന്‍ പോലും അവസരം കൊടുക്കാതെ പുറത്ത് നിര്‍ത്തിയിരിക്കുകയാണ്. Prime Minister Rishi Sunak Cabinet meeting | 25/04/2023. Lon… | Flickr

സെല്‍ഫ് എംപ്ലോയ്‌മെന്റ് ചെയ്യുന്ന ജോലിക്കാര്‍ക്ക് നാഷണല്‍ ഇന്‍ഷുറന്‍സ് കുറച്ച് നല്‍കാന്‍ ഹണ്ട് സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സമ്പദ് വ്യവസ്ഥ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നതായി പോസിറ്റീവ് വാര്‍ത്ത പുറത്തുവന്നതോടെയാണ് ഇന്‍കം ടാക്‌സ് കുറയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. ബ്രിട്ടന്റെ പണപ്പെരുപ്പം സകല പ്രതീക്ഷകളും മറികടന്ന് 4.6 ശതമാനമായി കുറഞ്ഞതിന്റെ ബലത്തില്‍ ടാക്‌സ് കട്ടുകള്‍ പ്രതീക്ഷിക്കാമെന്ന് ഹണ്ട് സൂചന നല്‍കിയിട്ടുണ്ട്. 

സമ്പദ് വ്യവസ്ഥ വളവ് തിരിഞ്ഞ് കഴിഞ്ഞെന്നാണ് ഇതേക്കുറിച്ച് അദ്ദേഹം ഡെയ്‌ലി ടെലിഗ്രാഫിനോട് പറഞ്ഞത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഇന്‍കം ടാക്‌സ് കുറയ്ക്കുന്നത് പണപ്പെരുപ്പത്തെ ബാധിക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ചതില്‍ നിന്നുമാണ് ഈ മാറ്റം. ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് വെട്ടിക്കുറയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ടെങ്കിലും ബജറ്റിന് മുന്‍പോ, തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലോ ഉള്‍പ്പെടുത്താതെ ഇത് പ്രഖ്യാപിക്കില്ലെന്നാണ് കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.