CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 13 Minutes 47 Seconds Ago
Breaking Now

എന്‍എച്ച്എസ് സേവനങ്ങളും, ജോബ് സെന്ററുകളും ഏകോപിപ്പിക്കണം; സാമ്പത്തികമായി ചലനമറ്റ് നില്‍ക്കുന്ന 3 മില്ല്യണ്‍ ജനങ്ങളെ തൊഴിലുകളിലേക്ക് അടുപ്പിക്കാന്‍ പുതിയ നിര്‍ദ്ദേശം; ബെനഫിറ്റുകളെ മറന്ന് ജോലി ചെയ്യാന്‍ ബ്രിട്ടീഷുകാര്‍ തയ്യാറാകുമോ?

ജോബ്‌സെന്റര്‍ പ്ലസിലെ ജീവനക്കാരില്‍ നല്ലൊരു ശതമാനവും ബെനഫിറ്റ് നിയമങ്ങള്‍ നടപ്പാക്കുന്നതിലും, ഏതെങ്കിലും തരത്തിലുള്ള ജോലി തരപ്പെടുത്തി നല്‍കുന്നതിലുമാണ് ശ്രദ്ധിക്കുന്നത്

ബ്രിട്ടനില്‍ ഏകദേശം 3 മില്ല്യണ്‍ ജനങ്ങളാണ് സാമ്പത്തികമായി ചലനമറ്റ നിലയില്‍ ബെനഫിറ്റുകളെ മാത്രം ആശ്രയിച്ച് നില്‍ക്കുന്നത്. ഇവരെ തൊഴില്‍ രംഗത്തേക്ക് തിരിച്ചെത്തിച്ചാല്‍ തന്നെ രാജ്യത്തെ ജോലിക്കാരുടെ ക്ഷാമം പരിഹരിക്കാം. എന്നാല്‍ ഇവരെ തിരിച്ചെത്തിക്കുന്നത് ഗവണ്‍മെന്റിനെ സംബന്ധിച്ച് ഹിമാലയന്‍ ദൗത്യമാണ്. ഈ സാഹചര്യത്തിലാണ് ഹെല്‍ത്ത് സര്‍വ്വീസുകളും, ജോബ് സെന്ററുകളും ഏകോപിപ്പിക്കാന്‍ നിര്‍ദ്ദേശം വരുന്നത്. 

ജോലി ചെയ്യാത്ത 3 മില്ല്യണ്‍ ജനങ്ങളെ സാമ്പത്തികമായി ഉത്തേജിപ്പിക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് ഗവേഷണ റിപ്പോര്‍ട്ട്. ബെനഫിറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന രീതി സാരമായ ഫലം സൃഷ്ടിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സാമ്പത്തിക നിശ്ചലാവസ്ഥ പരിഹരിക്കാന്‍ ആരോഗ്യം അടിസ്ഥാനമാക്കിയ സഹായം നല്‍കുകയാണ് വേണ്ടതെന്ന് പാത്ത്‌വേ ടു വര്‍ക്ക് കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. UK immigration route for Indian doctors: How to work in NHS without taking  PLAB test

ഒരു വര്‍ഷം നീണ്ട പഠനത്തില്‍ യുകെയിലെ ഏകദേശം 2.8 മില്ല്യണ്‍ ആളുകള്‍ സാമ്പത്തികമായി നിശ്ചലാവസ്ഥയിലാകുന്നതിന് കാരണം ദീര്‍ഘകാല അനാരോഗ്യമാണ്. ഇത് മാനസികവും, ശാരീരികവുമാകാം, എന്നിരുന്നാലും ആരോഗ്യ പ്രശ്‌നമാണ് പ്രധാന വിഷയം. ജോലി കണ്ടെത്തിയില്ലെങ്കില്‍ ബെനഫിറ്റില്‍ ഉപരോധം വരുന്നതാണ് നിലവിലെ രീതി. എന്നാല്‍ ഇത് പഴയകാല രീതിയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

ജോബ്‌സെന്റര്‍  പ്ലസിലെ ജീവനക്കാരില്‍ നല്ലൊരു ശതമാനവും ബെനഫിറ്റ് നിയമങ്ങള്‍ നടപ്പാക്കുന്നതിലും, ഏതെങ്കിലും തരത്തിലുള്ള ജോലി തരപ്പെടുത്തി നല്‍കുന്നതിലുമാണ് ശ്രദ്ധിക്കുന്നത്. അതേസമയം കരിയറില്‍ മുന്നേറാനും, മെച്ചപ്പെട്ട വരുമാനം നല്‍കുന്നതിലും ഇവര്‍ക്ക് ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. മാത്രമല്ല സാമ്പത്തികമായി പ്രവര്‍ത്തിക്കാത്തവരെ ഇവര്‍ അവഗണിക്കുകയുമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.