CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 58 Minutes 17 Seconds Ago
Breaking Now

ജിപി സേവനങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങാന്‍ കൂടുതല്‍ സമയമെടുക്കും; ഐടി പ്രതിസന്ധി പരിഹരിക്കപ്പെടുമ്പോഴും സേവനങ്ങള്‍ എളുപ്പത്തില്‍ ലഭിക്കില്ല; ബാക്ക്‌ലോഗ് രൂപപ്പെടുമെന്ന് മുന്നറിയിപ്പുമായി ജിപിമാര്‍

ചെറിയ രോഗങ്ങള്‍ ഉള്ള രോഗികളെ ഫാര്‍മസികളിലേക്ക് അയയ്ക്കുകയാണ് ചെയ്തത്

മൈക്രോസോഫ്റ്റ് ഐടി പ്രതിസന്ധി മൂലം ജിപി പ്രാക്ടീസുകളില്‍ വന്‍തോതില്‍ ബാക്ക്‌ലോഗ് രൂപപ്പെട്ടതായും, വരുന്ന ആഴ്ചകളില്‍ കൂടുതല്‍ ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതമാകുമെന്നും മുന്നറിയിപ്പ്. സാധാരണ തോതിലുള്ള സേവനങ്ങള്‍ പെട്ടെന്ന് തിരിച്ചെത്തില്ലെന്ന് ഇംഗ്ലണ്ടിലെ ബിഎംഎ ജിപി കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍ ഡോ. ഡേവിഡ് റിഗ്ലി പറഞ്ഞു. 

അസാധാരണമായ സ്ഥിതിവിശേഷമാണ് ഐടി പ്രതിസന്ധി സമ്മാനിച്ചിരിക്കുന്നത്. അതിനാല്‍ ബുദ്ധിമുട്ടിപ്പിക്കുന്ന അവസ്ഥയാണ് നേരിടുന്നത്, ഇത് സേവനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ജിപിമാര്‍ നേരിട്ട ഏറ്റവും കടുപ്പമേറിയ ദിനമായിരുന്നു, ഡോ. റിഗ്ലി പറഞ്ഞു. NHS promises better access to GP services | Healthwatch

പല ഡോക്ടര്‍മാരും പേനയും പേപ്പറും എടുക്കാന്‍ നിര്‍ബന്ധിതമായി. വലിയ തോതില്‍ ജോലികള്‍ ഈയാഴ്ചയിലേക്ക് മാറ്റിവെച്ചിട്ടുണ്ട്, അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷം ജിപി പ്രാക്ടീസുകളെയും തടസ്സങ്ങള്‍ ബാധിച്ചതായി എന്‍എച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കി. ജിപിമാര്‍ക്ക് രോഗികളുടെ നോട്ടുകള്‍, ഇമേജിംഗ് ഫലങ്ങള്‍, മരുന്നുകളുടെ ഉപയോഗം, ബ്ലഡ് ടെസ്റ്റുകള്‍ എന്നിവയൊന്നും പരിശോധിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് രൂപപ്പെട്ടത്. 

ചെറിയ രോഗങ്ങള്‍ ഉള്ള രോഗികളെ ഫാര്‍മസികളിലേക്ക് അയയ്ക്കുകയാണ് ചെയ്തത്. രോഗികളുടെ രേഖകള്‍ പരിശോധിക്കാന്‍ കഴിയാതെ വന്നത് മൂലം ചികിത്സകള്‍ തിങ്കളാഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് സിസ്റ്റം ഓണ്‍ലൈനിലേക്ക് മടങ്ങിയെത്തിയതായി എന്‍എച്ച്എസ് ഇംഗ്ലണ്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.