CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 19 Minutes 21 Seconds Ago
Breaking Now

നഴ്‌സുമാരുടെയും, ജൂനിയര്‍ ഡോക്ടര്‍മാരുടെ ശമ്പളം പോരാ! യുകെയിലെ പകുതിയോളം ജനത്തിനും എന്‍എച്ച്എസ് ജീവനക്കാരുടെ ശമ്പളനിലവാരത്തെ കുറിച്ച് അഭിപ്രായമില്ല; പൊതുമേഖലയിലെ ശമ്പളവര്‍ദ്ധന ലേബര്‍ ഗവണ്‍മെന്റിന് ആദ്യ പരീക്ഷണം

ജൂനിയര്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്ന തോതില്‍ ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള അവസ്ഥയില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്

യുകെയിലെ യോഗ്യരായ നഴ്‌സുമാര്‍ക്കും, ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കും, ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റുമാര്‍ക്കും അര്‍ഹമായ ശമ്പളം നല്‍കുന്നില്ലെന്ന് രാജ്യത്തെ പകുതിയോളം പൊതുജനങ്ങള്‍. എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളം മെച്ചപ്പെട്ടതല്ല, മറിച്ച് മോശമാണെന്നും ആളുകള്‍ കരുതുന്നു. ലേബര്‍ ഗവണ്‍മെന്റിന് പൊതുമേഖലാ ജീവനക്കാരുടെ ശമ്പളവര്‍ദ്ധന ആദ്യ പരീക്ഷണമായി നില്‍ക്കുമ്പോഴാണ് പൊതുജനങ്ങള്‍ ഈ അഭിപ്രായം രേഖപ്പെടുത്തുന്നത്. 

ഫ്രണ്ട്‌ലൈന്‍ എന്‍എച്ച്എസ് റോളുകളില്‍ നല്‍കുന്ന ശമ്പളം ആനുപാതികമല്ലെന്ന യൂണിയനുകളുടെയും, പ്രൊഫഷണല്‍ അസോസിയേഷനുകളുടെയും വാദം ശരിവെയ്ക്കുന്നതാണ് പൊതുജനങ്ങളുടെ ചിന്തയെന്ന് ഇപ്‌സോസിനൊപ്പം സര്‍വ്വെ നടത്തിയ കിംഗ്‌സ് കോളേജ് ലണ്ടനിലെ സീനിയര്‍ ലെക്ചറര്‍ ഡോ. നിക്ക് ക്രാഷ്‌ലര്‍ പറഞ്ഞു. Junior doctors in England to strike again after pay talks break down | NHS  | The Guardian

ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ഇംഗ്ലണ്ടിലെ 56,000 ജൂനിയര്‍ ഡോക്ടര്‍മാരുടെ നേതാക്കള്‍ ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ ഇരിക്കുകയാണ്. 35% ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് ദീര്‍ഘനാളായി അരങ്ങേറുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന്റെ ശ്രമം. 2023 മാര്‍ച്ച് മുതല്‍ 11 തവണയാണ് സമരങ്ങള്‍ നടത്തിയത്. 

ജൂനിയര്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്ന തോതില്‍ ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള അവസ്ഥയില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ നീളുന്ന പാക്കേജായി വര്‍ദ്ധന അനുവദിക്കാനാണ് ഗവണ്‍മെന്റ് നീക്കം. ഇതിന് അനുകൂലമായി നില്‍ക്കുമെന്ന് ജൂനിയര്‍ ഡോക്ടര്‍മാരുടെ നേതാക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.