നവംബര്‍ ഒന്നുമുതല്‍ കാണാതായ യുവതിയേയും രണ്ട് വയസ് പ്രായമുള്ള കുഞ്ഞിനേയും കണ്ടെത്തി. ഉത്തരാഖണ്ഡില്‍ നിന്നാണ് കാമുകനൊപ്പം യുവതിയെ കണ്ടെത്തിയത്. എരുമപ്പെട്ടി വേലൂര്‍ സ്വദേശി സനുവിന്റെ ഭാര്യ കാവ്യയേയും മകളായ വൃദ്ധിയേയുമാണ് പോലീസ് കണ്ടെത്തിയത്.
ഭാര്യയെയും കുഞ്ഞിനെയും കാണാനില്ലെന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്. കാമുകനൊപ്പം നാടുവിട്ട യുവതി ഉത്തരാഖണ്ഡിലെ രുദ്രപൂരില്‍ എത്തുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി അരുണ്‍ എന്ന യുവാവുമായി പ്രണയത്തിലായിരുന്നെന്ന് കണ്ടെത്തി. തുടര്‍ന്ന് അരുണിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരേയും കണ്ടെത്തിയത്.
പട്ടിക്കാട് ബ്യൂട്ടിപാര്‍ലര്‍ നടത്തിവരികയായിരുന്നു അരുണ്‍.
തൃശൂര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഉത്തരാഖണ്ഡിലെ രുദ്രാപൂരില്‍ മീന്‍ മാര്‍ക്കറ്റിനടുത്തുള്ള ഒരു വാടകവീട്ടില്‍നിന്നും യുവതിയെയും കുട്ടിയെയും കണ്ടെത്തുകയായിരുന്നു.