CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 17 Minutes 38 Seconds Ago
Breaking Now

യൂ.കെ.കെ.സി.എ കണ്‍വെൻഷൻ പ്രൊമൊ വീഡിയോ യൂട്യൂബിൽ

ന്യൂവാർക്ക് : ജൂലൈ 5 , 6, 7, തീയതികളിൽ നടക്കുന്ന കനാനായ കാത്തലിക് യുകെ കണ്‍വെൻഷന്റെ പ്രൊമൊ വീഡിയോ റീലീസ് ചെയ്തു .

ന്യൂവാർക്ക് : ജൂലൈ 5 , 6, 7, തീയതികളിൽ നടക്കുന്ന കനാനായ കാത്തലിക് യുകെ കണ്‍വെൻഷന്റെ പ്രഥമ വീഡിയോ റീലീസ് ചെയ്തു .കഴിഞ്ഞ വർഷം പ്രഥമ വീഡിയോ റീലീസ് ചെയ്ത് മണിക്കുറുകൾക്കുള്ളിൽ ആയിരങ്ങളാണ് വീഡിയോ കണ്ടത് . ഈ വർഷവും വീഡിയോ വൻ ഹിറ്റ് ആകും എന്നതിൽ യാതൊരു സംശയവും ഇല്ല . യുകെയിലെ വളരെ പ്രസിദ്ധമായ സി. എം.എം. മീഡിയാ ലിങ്ക്സ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് ഈ വർഷത്തെ യുകെ യൂറോപ്പ്യൻ കണ്‍വെൻഷന്റെ ഫോട്ടോയും വീഡിയോയും എടുക്കാൻ കരാർ കൊടുത്തിരിക്കുന്നത്. ലണ്ടനിൽ നടക്കുന്ന മിക്ക സ്റ്റേജ് ഷോകളുടെയും , മ്യൂസിക്‌ ആൽബങ്ങളുടെയും വീഡിയോ കവറേജ് ചെയ്യുന്നത് സി.എം.എം മീഡിയ ലിങ്ക്സ് ആണ്. നിരവധി മലയാളം ആൽബങ്ങളും , ക്രിസ്തീയ ഭക്തിഗാന വീഡിയോകളും ചെയ്തിട്ടുള്ള സി.എം.എം മീഡിയ ലിങ്ക്സ് 2010 - ലെ യു.കെ.കെ.സി.എ കണ്‍വൻഷന്റെ വീഡിയോയും ചെയ്തിട്ടുണ്ട്. സുപ്രസിദ്ധ സിനിമാ സംവിധായകൻ ശ്യാമ പ്രസാദിന്റെ ക്യാമറ അസ്സിസ്റ്റന്റായി സേവനമനുഷ്ടിച്ചുള്ള റാണാ പ്രതാപ് ആണ് സിഎംഎം ന്റെ പ്രധാന ക്യാമറാമാൻ. അദ്ദേഹം ഇംഗ്ലീഷ് എന്ന മലയാളം സിനിമയിലും ക്യാമറമാനായി സേവനമനുഷ്ടിച്ചിട്ടുണ്ട്. നിരവധി വർഷത്തെ പ്രവൃത്തി പരിചയം കൊണ്ടും, അത്യാധുനിക സംവിധാനങ്ങൾ ഉള്ള ക്യാമറ ഉപയോഗിക്കുന്നതു കൊണ്ടും ഈ വർഷത്തെ കണ്‍വൻഷന്റെ ഡിവിഡി ഏതാനും ദിവസങ്ങൾക്കുള്ളിൽ റിലീസ് ചെയ്യാൻ സാധി ക്കുമെന്നു സിഎംഎം അറിയിച്ചു. യു.കെ.കെ.സി.എ കണ്‍വൻഷന്റെ ചരിത്ര ത്തിലാദ്യമായി ഒരേ സമയം നാലു വീഡിയോ ക്യാമറകൾ ഉപയോഗിച്ചാണ് കണ്‍വൻഷൻ റെക്കോർഡ് ചെയ്യുന്നത്. കൂടാതെ ലൈവ് ആയി വീഡിയോ എഡിറ്റ്‌ ചെയ്തു ഓണ്‍ലൈനിൽ സംപ്രേക്ഷണം ചെയ്യുകയും ചെയ്യും. ഏറ്റവും പുറകിൽ നിൽക്കുന്നവർക്ക്  പോലും പരിപാടികൾ വ്യക്തമായി കാണുന്നതിനു വേണ്ടി ബിഗ്‌ സ്ക്രീനിൽ ലൈവ് ആയും പ്രോഗ്രാമുകൾ കാണാവുന്നതാണ്. യു.കെ.കെ.സി.എ കണ്‍വൻഷന്റെ പ്രഥമ വീഡിയോ കാണുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

തങ്കച്ചൻ കനകാലയം .

 

പ്രോമോ ലിങ്ക് : http://www.youtube.com/watch?feature=player_embedded&v=YGCsxKYC-Lw




കൂടുതല്‍വാര്‍ത്തകള്‍.