CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 51 Minutes 59 Seconds Ago
Breaking Now

യു കെ മലയാളികളുടെ കൂട്ടായ്മ സഹൃദയ ദ കെന്റ് കേരളൈറ്റ്‌സിന് പുതിയ തേരാളികള്‍ ; പ്രസിഡന്റായി ആല്‍ബര്‍ട്ട് ജോര്‍ജ്ജിനേയും ജനറല്‍ സെക്രട്ടറിയായി ഷിനോ ടി.പോളിനേയും തെരഞ്ഞെടുത്തു

വള്ളംകളി, വടംവലി, പൂക്കള മത്സരം, ക്രിക്കറ്റ് ടൂര്‍ണമെന്റ് ,സ്റ്റേജ് ഷോകള്‍ ഒക്കെ കൂടാതെ നിരവധി സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളുമായി യു കെ യില്‍ അങ്ങോളമിങ്ങോളമുള്ള മലയാളികളുടെ സ്പന്ദനമായി മാറിയ രജിസ്റ്റേര്‍ഡ് ചാരിറ്റി സംഘടനയായ 'സഹൃദയ  ദ വെസ്റ്റ് കെന്റ് കേരളൈറ്റ്‌സിന് പുതിയ സാരഥ്യം....

മികവാര്‍ന്ന സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ മറ്റ് മലയാളി അസോസിയേഷനുകള്‍ക്ക് മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ പതിനേഴാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന യുകെയിലെ മലയാളി കൂട്ടായ്മ, സഹൃദയ ദ വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ് കഴിഞ്ഞ ജനുവരി 28ന് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ 2024 25 വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ശ്രീ. ആല്‍ബര്‍ട്ട് ജോര്‍ജ്ജ് (പ്രസിഡന്റ്), ശ്രീ. ഷിനോ ടി.പോള്‍(ജനറല്‍ സെക്രട്ടറി), ശ്രീമതി അഞ്ജു അബി കൃഷ്ണന്‍ (വൈസ് പ്രസിഡണ്ട്), ശ്രീ .ജിനു തങ്കച്ചന്‍(ജോ. സെക്രട്ടറി), ശ്രീ.റോജിന്‍ മാത്യൂ(ട്രഷറര്‍), ശ്രീ.നിയാസ് മൂത്തേടത്ത് (ജോ. ട്രെഷറര്‍), ശ്രീ ജോജോ വര്‍ഗീസ് (പ്രോഗ്രാം കോഡിനേറ്റര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

കൂടാതെ എക്‌സിക്യൂട്ടീവ് അംഗങ്ങളായി സാജു മാത്യു, അജിത് വെണ്മണി, ഫെബി ജേക്കബ്, സേവ്യര്‍ ഫ്രാന്‍സീസ്, നാരായണ്‍ പി, ധനേഷ് ബി, ജിജിത് കൃഷ്ണ, ബേസില്‍ സാജു, ലൗലി സാബു, ലോല സണ്ണി, സ്മിത ബിജു, പ്രിയ സതീഷ്

കൂടാതെ ഓഡിറ്റേഴ്‌സ് ആയി ശ്രീമതി.സുജ ജോഷി, മനോജ് കോത്തുര്‍, ജെയ്‌സണ്‍ ആലപ്പാട്ട് എന്നിവരെയും തിരഞ്ഞെടുത്തു.

പോയ വര്‍ഷം ആവേശോജ്ജ്വല പരിപാടികള്‍ നടത്തി കഴിഞ്ഞ കമ്മിറ്റിയെ മാതൃകാപരമായി നയിച്ച ശ്രീ. സാജു മാത്യൂ, ശ്രീ നിയാസ്, ശ്രീമതി.ഷീന ജോജോ, ശ്രീ.സുരേഷ് ജോണ്‍, ശ്രീ ഫെബി ജേക്കബ്ബ്, ശ്രീ ജോഷി സിറിയക്ക് എന്നിവരെയും യോഗം ഐകകണ്‌ഠേന പ്രശംസിക്കുകയും കൃതജ്ഞത അറിയിക്കുകയും ചെയ്തു. ഒപ്പം 'സഹൃദയ'യുടെ സ്‌പോണ്‍സേഴ്‌സിനോടും യോഗം നന്ദി രേഖപ്പെടുത്തി.

2024-25 വര്‍ഷത്തിലേക്കുള്ള കര്‍മ്മപരിപാടികള്‍ക്ക് രൂപം കൊടുത്തുകൊണ്ട്, കലാ, കായിക, സാംസ്‌കാരിക, സാമൂഹിക സേവന രംഗങ്ങളില്‍ 'സഹൃദയ' യുടെ നിറസാന്നിദ്ധ്യം നിലനിര്‍ത്തുവാനും, യു കെ മലയാളികളുടെ അഭിമാനമായ 'സഹൃദയ'യെ ഉന്നതിയിലേക്കു നയിക്കുവാന്‍ കഴിയുന്ന എല്ലാവിധ പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ ശ്രമിയ്ക്കുമെന്നും അതിനായി എല്ലാ അംഗങ്ങളുടെയും ഒപ്പം UK മലയാളി സമൂഹത്തിന്റേയും നിസീമമായ സഹകരണവും, പങ്കാളിത്തവും ഉണ്ടാകണമെന്നും പ്രസിഡണ്ട് ശ്രീ.ആല്‍ബര്‍ട്ട് ജോര്‍ജ്ജ് അഭ്യര്‍ത്ഥിച്ചു.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.