CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 4 Seconds Ago
Breaking Now

രണ്ട് ഭാര്യ, രണ്ട് മതം; ഭര്‍ത്താവിന്റെ സംസ്‌കാരച്ചടങ്ങുകള്‍ രണ്ടുതരത്തില്‍ നടത്തി

ഹൈന്ദവ വിശ്വാസിയായ ശാന്തിയും ഇസ്ലാം വിശ്വാസിയായ ഫാത്തിമയും തമ്മിലാണ് തര്‍ക്കമുണ്ടായത്.

രണ്ട് മതവിഭാഗത്തില്‍ നിന്നുള്ളവരെ വിവാ?ഹം ചെയ്ത തമിഴ്‌നാട് സ്വദേശി മരിച്ചപ്പോള്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നത് രണ്ട് മതാചാരപ്രകാരം. ഹൈന്ദവ ആചാര പ്രകാര ചടങ്ങുകളും ഇസ്ലാം ആചാരപ്രകാരം സംസ്‌കാരവുമാണ് നടന്നത്. ശിവഗംഗ ജില്ലയിലെ കാരക്കുടി സ്വദേശിയായ അന്‍വര്‍ ഹുസൈന്‍ അഥവ ബാലലസുബ്രഹ്മണ്യനാണ് (55) മരിച്ച ശേഷം രണ്ട് മതാചാരങ്ങളോടെ ശവസംസ്‌കാരം നടത്തിയത്. ഹൈന്ദവ, ഇസ്ലാം വിശ്വാസികളായ ഇയാളുടെ ഭാര്യമാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് മതാചാരപ്രകാരവും ചടങ്ങ് നടത്താന്‍ മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവിട്ടത്.

ഹൈന്ദവ വിശ്വാസിയായ ശാന്തിയും ഇസ്ലാം വിശ്വാസിയായ ഫാത്തിമയും തമ്മിലാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് ആദ്യ ഭാര്യയായ ശാന്തി നല്‍കിയ ഹര്‍ജി ഹൈക്കോടതി മധുര ബെഞ്ചിലെ ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍ അടിയന്തരമായി പരിഗണിക്കുകയായിരുന്നു. ഉത്തരവിന് പിന്നാലെ ഇയാളുടെ ശവസംസ്‌കാര ചടങ്ങുകള്‍ ഇസ്ലാം, ഹൈന്ദവ വിശ്വാസ പ്രകാരമുള്ള രീതികളില്‍ നടത്തി.

ആദ്യത്തെ അരമണിക്കൂര്‍ സമയം ആദ്യ ഭാര്യയായ ശാന്തിയ്ക്ക് ഇവരുടെ വിശ്വാസപ്രകാരമുള്ള ചടങ്ങുകള്‍ നടത്താന്‍ കോടതി നിര്‍ദേശിച്ചു. ആ ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം രണ്ടാമത്തെ ഭാര്യയായ ഇസ്ലാം മത വിശ്വാസിയായ ഫാത്തിമയ്ക്ക് കൈമാറണം. ഇവര്‍ക്ക് ഇസ്‌ലാം വിശ്വാസപ്രകാരമുള്ള ചടങ്ങുകളോടെ അടക്കംചെയ്യാനുള്ള അനുമതിയാണ് കോടതി നല്‍കിയത്. ഫെബ്രുവരി 17നാണ് ബാലസുബ്രഹ്മണ്യന്‍ മരിച്ചത്. ഉത്തരവ് പ്രകാരം കഴിഞ്ഞദിവസമാണ് ചടങ്ങുകള്‍ നടന്നത്. സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ചര്‍ച്ചയിലൂടെ വീതംവെക്കാനും ധാരണയായിട്ടുണ്ട്.

രണ്ടാം വിവാഹത്തിന് മുന്‍പ് ആദ്യ ഭാര്യയായ ശാന്തിയെ വിവാഹ മോചനത്തിന് തേടിയിരുന്നു. ശേഷം ഫാത്തിമയെ വിവാഹം ചെയ്ത ബാലസുബ്രഹ്മണ്യന്‍ മതംമാറി അന്‍വര്‍ ഹുസൈനായിരുന്നു. എന്നാല്‍ ശാന്തി നല്‍കിയ അപ്പീലിനെ തുടര്‍ന്ന് വിവാഹമോചനം കോടതി റദ്ദാക്കപ്പെട്ടിരുന്നു. സുബ്രഹ്മണ്യന്റെ മരണശേഷം നിയമപ്രകാരം താനാണ് ഭാര്യയെന്ന് ചൂണ്ടിക്കാട്ടി ശാന്തി പൊലീസിനെ സമീപിച്ചു. പിന്നാലെ ഫാത്തിമയും അവകാശവാദം ഉന്നയിച്ചപ്പോള്‍ മൃതദേഹം കാരക്കുടി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.