CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 57 Seconds Ago
Breaking Now

എന്‍എച്ച്എസിലെ സമ്മര്‍ദങ്ങള്‍ക്ക് അവസാനമില്ല; ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് സ്ഥിതി രൂക്ഷമാക്കും; കഴിഞ്ഞ ആഴ്ച 46,834 ജീവനക്കാര്‍ സിക്ക് ഓഫ്; രോഗം മാറിയിട്ടും വീട്ടില്‍ പോകാതെ ആയിരക്കണക്കിന് രോഗികള്‍

സീസണല്‍ രോഗങ്ങള്‍ക്ക് പുറമെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങള്‍ കൂടി നേരിടുമ്പോള്‍ എന്‍എച്ച്എസിലെ സമ്മര്‍ദം കൂടുതല്‍ ഉയരുമെന്നാണ് മുന്നറിയിപ്പ്

എന്‍എച്ച്എസിലെ സമ്മര്‍ദം രൂക്ഷമാക്കി ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങള്‍. ഇന്നലെ ആരംഭിച്ച ഡോക്ടര്‍മാരുടെ പണിമുടക്ക് ഫെബ്രുവരി 29 വരെയാണ് നീളുക. ഗവണ്‍മെന്റ് 35 ശതമാനം ശമ്പളവര്‍ദ്ധന അനുവദിക്കുന്നത് വരെ പണിമുടക്ക് തുടരുമെന്ന നിലയിലാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍. മന്ത്രിമാര്‍ ഈ ഓഫറിനെ അംഗീകരിക്കുന്നുമില്ല. 

എന്‍എച്ച്എസിലെ വിന്റര്‍ സമ്മര്‍ദങ്ങള്‍ ഇപ്പോഴും രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് സമരങ്ങള്‍. കഴിഞ്ഞ ആഴ്ചയിലെ ഓരോ ദിവസവും ഫ്‌ളൂ ബാധിച്ച് ശരാശരി 2208 രോഗികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മുന്‍ ആഴ്ചയിലെ 2390 എന്ന നിരക്കില്‍ നിന്നും എണ്ണം കുറഞ്ഞത് മാത്രമാണ് ആശ്വാസം. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ ഘട്ടത്തില്‍ 638 രോഗികള്‍ മാത്രമാണ് ഫ്‌ളൂ ബാധിച്ച് ആശുപത്രിയിലെത്തിയത്. What are NHS winter pressures? - Felgains

ഇതോടൊപ്പമാണ് രോഗം ബാധിച്ച് ഓഫ് എടുക്കുന്ന എന്‍എച്ച്എസ് ജീവനക്കാരുടെ എണ്ണം മറ്റൊരു പ്രതിസന്ധിയായി മാറുന്നത്. കഴിഞ്ഞ ആഴ്ച ശരാശരി 46,834 ജീവനക്കാരാണ് സിക്ക് ഓഫ് എടുത്തത്. മുന്‍ ആഴ്ചയിലെ 48,482 എന്ന നിലയില്‍ നിന്നും ലീവെടുക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും 48,269 പേരാണ് കഴിഞ്ഞ വര്‍ഷം ഇതേ ആഴ്ചയില്‍ ലീവെടുത്ത എന്‍എച്ച്എസ് ജോലിക്കാര്‍. 

എന്നാല്‍ എന്‍എച്ച്എസ് സേവനങ്ങള്‍ക്കുള്ള ഉയര്‍ന്ന ഡിമാന്‍ഡ് ഇപ്പേഴും തുടരുകയാണ്. അടിയന്തര, എമര്‍ജന്‍സി പരിചരണത്തിനായി 89,377 ആംബുലന്‍സ് കൈമാറ്റങ്ങളാണ് കഴിഞ്ഞ ആഴ്ച നല്‍കപ്പെട്ടത്. ആംബുലന്‍സിലെത്തുന്ന രോഗികളെ കൈമാറുന്നതില്‍ 30 മിനിറ്റിലേറെ കാലതാമസം നേരിട്ടത് 29.9% കേസുകളിലാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 25% വര്‍ദ്ധനവാണ് കണക്കുകളിലുള്ളത്. 

ഇപ്പോഴും ചികിത്സ പൂര്‍ത്തിയാക്കുന്ന രോഗികള്‍ ബെഡുകള്‍ കൈയടക്കി വെയ്ക്കുന്നതില്‍ കുറവ് വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ആഴ്ച ഇത്തരം ശരാശരി 13,624 രോഗികള്‍ ആശുപത്രികളില്‍ കഴിയുന്നുണ്ട്. സീസണല്‍ രോഗങ്ങള്‍ക്ക് പുറമെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങള്‍ കൂടി നേരിടുമ്പോള്‍ എന്‍എച്ച്എസിലെ സമ്മര്‍ദം കൂടുതല്‍ ഉയരുമെന്നാണ് മുന്നറിയിപ്പ്. 




കൂടുതല്‍വാര്‍ത്തകള്‍.