CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 29 Seconds Ago
Breaking Now

ബ്രിട്ടനിലെ നഴ്‌സുമാര്‍ക്ക് നീതി നല്‍കണം; എന്‍എച്ച്എസ് സ്റ്റാഫിംഗ് പ്രതിസന്ധി നേരിടാന്‍ ഗവണ്‍മെന്റ് നഴ്‌സുമാരുടെ ശമ്പളത്തില്‍ ആയിരക്കണക്കിന് പൗണ്ട് വര്‍ദ്ധിപ്പിക്കണമെന്ന് ആര്‍സിഎന്‍; നഴ്‌സിംഗ് ജീവനക്കാരുടെ പലായനം തടയാന്‍ മറ്റ് പോംവഴിയില്ല?

മനംമടുത്താണ് ആയിരക്കണക്കിന് ജീവനക്കാര്‍ ദിവസേന ജോലി ഉപേക്ഷിക്കാന്‍ തീരുമാനമെടുക്കുന്നതെന്ന് ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി

എന്‍എച്ച്എസിലെ ജോലിക്കാരുടെ ക്ഷാമം മൂലമുള്ള പ്രതിസന്ധി നേരിടാന്‍ നഴ്‌സിംഗ് ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളത്തിന് പുറമെ സുപ്രധാനമായ റിക്രൂട്ട്‌മെന്റ്, റിട്ടെന്‍ഷന്‍ സപ്ലിമെറ്റ് കൂടി നല്‍കാന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്. നഴ്‌സിംഗ് പ്രൊഫഷന്‍ അര്‍ഹിക്കുന്ന ശമ്പള നീതി ലഭ്യമാക്കാന്‍ യുകെ ഗവണ്‍മെന്റ് തയ്യാറാകണമെന്നാണ് ആര്‍സിഎന്‍ ആവശ്യപ്പെടുന്നത്. 

ശമ്പളത്തിലേക്ക് ആയിരക്കണക്കിന് പൗണ്ട് കൂട്ടിച്ചേര്‍ത്ത്, പണപ്പെരുപ്പത്തിന് മുകളിലുള്ള വര്‍ദ്ധന നല്‍കി നഴ്‌സിംഗ് പ്രൊഫഷണിലേക്ക് ചേരാനും, സേവനത്തില്‍ തുടരാനും നഴ്‌സുമാര്‍ക്ക് പ്രചോദനം ഏകണമെന്നാണ് ആര്‍സിഎന്‍ ചൂണ്ടിക്കാണിക്കുന്നത്. എന്‍എച്ച്എസ് പേ റിവ്യൂ ബോഡിക്ക് മുന്‍പാകെ സമര്‍പ്പിച്ച ഔദ്യോഗിക സബ്മിഷനില്‍ ഈ ആവശ്യങ്ങള്‍ നഴ്‌സിംഗ് യൂണിയന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. Members striking for fair pay

ഓരോ വര്‍ഷവും ശമ്പള വര്‍ദ്ധന സംബന്ധിച്ച് ഗവണ്‍മെന്റിന് നിര്‍ദ്ദേശം നല്‍കുന്നത് എന്‍എച്ച്എസ് പേ റിവ്യൂ ബോഡിയാണ്. ആര്‍സിഎന്‍ നടത്തിയ ഏറ്റവും പുതിയ സര്‍വ്വെ പ്രകാരം എന്‍എച്ച്എസ് ഫ്രണ്ട്‌ലൈനില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് നഴ്‌സിംഗ് ജീവനക്കാര്‍ ജോലി ഉപേക്ഷിക്കാന്‍ ആലോചിക്കുകയോ, സജീവമായി പരിഗണിക്കുകയോ ചെയ്യുന്നവരാണ്. ശമ്പളം അഭിവൃദ്ധിപ്പെടാത്ത പക്ഷം കൂടുതല്‍ ജീവനക്കാര്‍ തൊഴില്‍ ഉപേക്ഷിച്ച് പോകുമെന്ന് ആര്‍സിഎന്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ആവശ്യത്തിന് മൂല്യം നല്‍കാതെ, ശമ്പളം നല്‍കാതെ മനംമടുത്താണ് ആയിരക്കണക്കിന് ജീവനക്കാര്‍ ദിവസേന ജോലി ഉപേക്ഷിക്കാന്‍ തീരുമാനമെടുക്കുന്നതെന്ന് ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ പാറ്റ് കുള്ളെന്‍ പറഞ്ഞു. മികച്ച ക്ലിനിക്കല്‍ പരിചയമുള്ള നഴ്‌സിംഗ് പ്രൊഫണലുകള്‍ ജോലി ഉപേക്ഷിക്കുമ്പോള്‍ രോഗികളാണ് ഇതിന്റെ പ്രത്യാഘാതം നേരിടുന്നത്. ഈ പ്രതിസന്ധി ഒഴിവാക്കാന്‍ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന കാര്യമാണ് ശമ്പള വര്‍ദ്ധന, കുള്ളെന്‍ വിശദമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.