CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 9 Seconds Ago
Breaking Now

പുതിയ ചിത്രത്തില്‍ സനുഷയ്ക്ക് നേരെ ബോഡി ഷെയ്മിങ് കമന്റുകള്‍

സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സനുഷ ആക്ടീവ് ആണ്. താന്‍ നടത്തുന്ന യാത്രകളുടെ പോസ്റ്റുകളാണ് സനൂഷ ഭൂരിഭാഗവും പങ്കുവയ്ക്കുന്നത്. അത്തരത്തില്‍ സമീപകാലത്തായി താരം പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ഏറെ ശ്രദ്ധനേടുകയാണ്. 

വിദേശത്താണ് സനൂഷ ഇപ്പോഴുള്ളത്. വണ്ണം അല്‍പം കൂടി ലുക്കാണ് താരത്തിന്. അതുകൊണ്ട് തന്നെ പലര്‍ക്കും സനൂഷയെ മനസിലാകുന്നുമില്ല എന്നാണ് കമന്റുകളില്‍ നിന്നും വ്യക്തമാകുന്നത്. 'മറഞ്ഞിരിക്കുന്ന മുറിവുകളെല്ലാം ഒരുനാള്‍ ഉണങ്ങും. പാടുകള്‍ എല്ലാം മാഞ്ഞുപോകും. വേദനകള്‍ വിട പറയും.  സ്‌നേഹത്തിനായി മാത്രം സൃഷ്ടിക്കപ്പെട്ട നമ്മുടെ മനസിനുള്ളില്‍ സന്തോഷം കുടികൊള്ളും', എന്നാണ് കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റില്‍ സനൂഷ കുറിച്ചത്. സ്‌നേഹം പങ്കുവച്ചു കൊണ്ടുള്ള കമന്റുകളാണ് ഏറെ എങ്കിലും ബോഡി ഷെയ്മിങ്ങുകളും ഇതിനിടയില്‍ നടക്കുന്നുണ്ട്. 

'കടല വെള്ളത്തില്‍ ഇട്ടപോലെ ആയല്ലോ, ഇനി അമ്മൂമ്മ വേഷം ചെയ്യാം', എന്നിങ്ങനെയാണ് ബോഡി ഷെയ്മിംഗ് കമന്റുകള്‍. എന്നാല്‍ സനൂഷയെ സപ്പോര്‍ട്ട് ചെയ്ത് നിരവധി പേരാണ് കമന്റ് ഇടുന്നത്. നല്ല ക്യൂട്ട് ആയിട്ടുണ്ടെന്നും ഇത്രയും വണ്ണം വേണ്ടെന്നും വേ?ഗം കുറയ്ക്കാനും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിനിടയില്‍ ഇങ്ങനെ നടന്നാല്‍ മതിയോ. ഒരു കല്യാണം ഒക്കെ കഴിക്കട്ടെ എന്ന് ചോദിച്ച ആളോട് തല്‍കാലം ഇങ്ങനെ നടന്ന മതിയെന്നാണ് സനൂഷ നല്‍കിയ മറുപടി. 

 




കൂടുതല്‍വാര്‍ത്തകള്‍.