CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 39 Minutes 26 Seconds Ago
Breaking Now

ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെ കണ്ടെത്താനായില്ല ; ഹെലികോപ്റ്ററിന് അരികില്‍ രക്ഷാ പ്രവര്‍ത്തകരെത്തി

ഹെലികോപ്റ്ററിലുണ്ടായിരുന്ന ഇറാന്‍ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും മരിച്ചെന്ന സൂചനകളാണ് വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിടുന്നതെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല.

ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. തകര്‍ന്ന ഹെലികോപ്റ്ററിന് അരികില്‍ രക്ഷാപ്രവര്‍ത്തകരെത്തി. എന്നാല്‍, അപകടത്തില്‍ ജീവനോടെ ആരും രക്ഷപ്പെട്ടതിന്റെ സൂചനകളൊന്നും സ്ഥലത്ത് നിന്നും ലഭിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. തകര്‍ന്ന ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയെങ്കിലും ഇതിന് സമീപത്തായി ആരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഹെലികോപ്റ്ററിലുണ്ടായിരുന്ന ഇറാന്‍ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും മരിച്ചെന്ന സൂചനകളാണ് വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിടുന്നതെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല. അതേസമയം, അപകടത്തില്‍ എല്ലാവരും കൊല്ലപ്പെട്ടെന്ന് ഇറാന്‍ റെഡ് ക്രെസന്റ് ചെയര്‍മാന്‍ കോലിവാന്‍ഡ് അറിയിച്ചു.ഹെലികോപ്ടര്‍ അപകടത്തില്‍പെട്ട സ്ഥലത്ത് നടത്തുന്ന അന്വേഷണത്തിനുശേഷം കൂടുതല്‍ വിവരം ലഭിച്ചശേഷമായിരിക്കും ഇക്കാര്യത്തില്‍ ഇറാന്റെ ഭാഗത്തുനിന്നും ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടാകുകയെന്നാണ് വിവരം.

രക്ഷാദൗത്യത്തിന് റഷ്യയുടെയും തുര്‍ക്കിയുടെയും സഹായം ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ അയച്ചതായി റഷ്യ വ്യക്തമാക്കിയിരുന്നു. 14 മണിക്കൂറായി നാല്‍പതിലേറെ സംഘങ്ങള്‍ തെരച്ചില്‍ തുടരുകയാണ്. ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ അപകടസ്ഥലം കണ്ടെത്തിയെന്നും ഉസി ഗ്രാമത്തിനടത്താണ് ഹെലികോപ്റ്റര്‍ ഇറക്കിയെന്നും വാര്‍ത്താ ഏജന്‍സി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മോശം കാലാവസ്ഥാ രക്ഷാദൗത്യത്തിന് തടസമാവുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.