CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 18 Minutes 29 Seconds Ago
Breaking Now

ഇന്ത്യാസഖ്യം സര്‍ക്കാര്‍ രൂപികരിക്കാനുള്ള 272 കടന്നു; ഭൂരിപക്ഷം ഉറപ്പാക്കി 350 സീറ്റിലേക്കുള്ള യാത്രയില്‍ ; പ്രതീക്ഷ പങ്കുവച്ച് കോണ്‍ഗ്രസ്

ഭൂരിപക്ഷം ഉറപ്പാക്കി 350 സീറ്റിലേക്കുള്ള പ്രയാണത്തിലാണെന്നും അദേഹം പറഞ്ഞു.

പ്രതിപക്ഷ ഇന്ത്യാ സഖ്യം കേവലഭൂരിപക്ഷമായ 272 കടന്നെന്നും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ സാധിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ്. ഭൂരിപക്ഷം ഉറപ്പാക്കി 350 സീറ്റിലേക്കുള്ള പ്രയാണത്തിലാണെന്നും അദേഹം പറഞ്ഞു.

ആറാംഘട്ട വോട്ടെടുപ്പും പൂര്‍ത്തിയായതോടെ ഭരണകക്ഷിയായ ബിജെപിയുടെ വിധി നിര്‍ണയിക്കപ്പെട്ടുകഴിഞ്ഞെന്നും ആദ്യഘട്ടം മുതല്‍ ഓരോ ഘട്ടത്തിലും ഇന്ത്യാസഖ്യം കൂടുതല്‍ കൂടുതല്‍ കരുത്താര്‍ജിക്കുകയായിരുന്നുവെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു.

ബിജെപി നേതാക്കളെ നാട്ടുകാര്‍ ആട്ടിയോടിക്കുന്നതിനാല്‍ പ്രചാരണത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും കര്‍ഷകര്‍ക്കിടയിലെ രോഷമാണ് ഇതിനു കാരണമെന്നും അദ്ദേഹം അവകാശപ്പെട്ടു.

 




കൂടുതല്‍വാര്‍ത്തകള്‍.