CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 18 Seconds Ago
Breaking Now

ജൂണ്‍ നാലിന് പുതിയ കാലഘട്ടത്തിന് തുടക്കമാകും,കഴിഞ്ഞ 24 വര്‍ഷമായി താന്‍ നിരന്തരം ആക്രമണത്തിനിരയാകുന്നു ; പ്രധാനമന്ത്രി

എസ്സി എസ്ടിയേയും ഒബിസിയേയും പ്രതിപക്ഷം കൊള്ളയടിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

ജൂണ്‍ നാലിന് പുതിയ കാലഘട്ടത്തിന് തുടക്കമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 24 വര്‍ഷമായി താന്‍ നിരന്തരം ആക്രമണത്തിന് വിധയേമാകുകയാണ്. അതേസമയം കോണ്‍ഗ്രസിന്റെ പ്രകടനപത്രിക മുസ്ലീംലീഗിന്‍േറത് തന്നെയാണെന്ന് അഭിമുഖത്തില്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

എസ്സി എസ്ടിയേയും ഒബിസിയേയും പ്രതിപക്ഷം കൊള്ളയടിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. വോട്ട് ബാങ്കിന് വേണ്ടി പ്രതിപക്ഷം ഭരണഘടനയെ അട്ടിമറിക്കുകയാണ്. ഇതിനെതിരായ പോരാട്ടമാണ് താന്‍ നടത്തുന്നത്. പ്രതിപക്ഷത്തിന്റെ പദ്ധതികളെ കുറിച്ച് താന്‍ ജനങ്ങളെ ബോധവാന്മാരാക്കുകയാണ് ചെയ്യുന്നതെന്നും മോദി പറഞ്ഞു.

അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കുന്നുവെന്ന വിമര്‍ശനം മോദി തള്ളി. ആരോപണം ഉന്നയിക്കുന്നവരോട് തന്നെ ഇത് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്ത് തെളിവാണ് ആരോപണത്തിന് ഉള്ളതെന്നും മോദി ചോദിച്ചു. അനുച്ഛേദ്ദം 370 റദ്ദാക്കിയത് ജമ്മുകശ്മീരിന് ഗുണകരമായി മാറി. പശ്ചിമബംഗാളില്‍ ബിജെപി വലിയ വിജയം നേടുമെന്നും മോദി അവകാശപ്പെട്ടു.

 




കൂടുതല്‍വാര്‍ത്തകള്‍.