CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 3 Minutes 28 Seconds Ago
Breaking Now

ആരെയും അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ ഉദ്ദേശിച്ചിരുന്നില്ല, സ്വവര്‍ഗാനുരാഗികളെ അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പു പറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ

ഇറ്റാലിയന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സിലാണ് മാര്‍പ്പാപ്പ വിവാദ പരാമര്‍ശം നടത്തിയത്.

സ്വവര്‍ഗാനുരാഗികളെ അധിക്ഷേപിക്കുന്ന വാക്കുപയോഗിച്ചു എന്ന ആരോപണത്തില്‍ മാപ്പുചോദിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാന്‍ വക്താവാണ് ഇമെയിലിലൂടെ മാപ്പപേക്ഷ അറിയിച്ചത്. ആരെയും അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ മാര്‍പാപ്പ ഉദ്ദേശിച്ചിരുന്നില്ലെന്ന് വക്താവ് പ്രതികരിച്ചു. എല്‍ജിബിടി സമൂഹത്തെ വിശേഷിപ്പിക്കാന്‍ പോപ്പ് ഇറ്റാലിയന്‍ ഭാഷയിലെ അധിക്ഷേപ വാക്കുപയോഗിച്ചുവെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

ഇറ്റാലിയന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സിലാണ് മാര്‍പ്പാപ്പ വിവാദ പരാമര്‍ശം നടത്തിയത്. സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരെ പൗരോഹിത്യ പരിശീലനത്തിന് അനുവദിക്കരുതെന്ന് മാര്‍പ്പാപ്പ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നു. പിന്നാലെ  സ്വവര്‍ഗാനുരാഗികളെ ഇറ്റാലിയന്‍ ഭാഷയിലെ മോശം വാക്കുപയോഗിച്ച് പോപ്പ് വിശേഷിപ്പിച്ചെന്നായിരുന്നു ആരോപണം. അടച്ചിട്ട മുറിയില്‍ നടന്ന യോഗത്തിലെ പരാമര്‍ശം പുറത്തുവരികയായിരുന്നു. ഇറ്റാലിയന്‍ ടാബ്ലോയിഡ് വെബ്‌സൈറ്റ് ഡാഗോസ്പിയ ആണ് മാര്‍പ്പാപ്പയുടെ പരാമര്‍ശം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ മറ്റ് ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സികളും ഇത് സ്ഥിരീകരിച്ചിരുന്നു.

പള്ളിയില്‍ എല്ലാവര്‍ക്കും ഇടമുണ്ടെന്ന് ആവര്‍ത്തിക്കാറുള്ള പോപ്പ് സ്വവര്‍ഗാനുരാഗികളെ അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്ന് വക്താവ് വിശദീകരിച്ചു. പോപ്പ് ഉപയോഗിച്ച ആ വാക്ക് വേദനിപ്പിച്ചവരോട് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ സ്വവര്‍ഗ ദമ്പതികള്‍ക്ക് ആശീര്‍വാദം നല്‍കാന്‍ പോപ്പ് പുരോഹിതര്‍ക്ക് അനുമതി നല്‍കിയിരുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.