CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 14 Seconds Ago
Breaking Now

എന്‍എച്ച്എസ് ആശുപത്രികളിലെ സൈബര്‍ അക്രമം; ലണ്ടന്‍ ആശുപത്രികള്‍ 'പേപ്പര്‍' യുഗത്തിലേക്ക് മടങ്ങി; ഹാക്കര്‍മാരുടെ കടന്നുകയറ്റത്തില്‍ സാരമായ തടസ്സങ്ങള്‍ നേരിട്ടു; ജിപി, കമ്മ്യൂണിറ്റി, മെന്റല്‍ ഹെല്‍ത്ത് സര്‍വ്വീസുകളെയും ബാധിച്ചു

രക്തപരിശോധനാ ഫലങ്ങള്‍ പോര്‍ട്ടര്‍മാര്‍ കളക്ട് ചെയ്ത് വാര്‍ഡിലോ, ഡിപ്പാര്‍ട്ട്‌മെന്റിലോ എത്തിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്

എന്‍എച്ച്എസ് ആശുപത്രികള്‍ക്ക് നേര്‍ക്ക് റഷ്യന്‍ ഗ്രൂപ്പ് നടത്തിയ സൈബര്‍ അക്രമണത്തെ തുടര്‍ന്ന് ഏറെ കാലം മുന്‍പ് ഉപേക്ഷിച്ച പേപ്പര്‍ രേഖകളിലേക്ക് മടങ്ങി ലണ്ടന്‍ എന്‍എച്ച്എസ് ആശുപത്രികള്‍. ഐടി ശൃംഖല തടസ്സപ്പെട്ടതോടെ ബ്ലഡ് ടെസ്റ്റ് റിസല്‍റ്റ് ഉള്‍പ്പെടെയുള്ള പോര്‍ട്ടര്‍മാര്‍ നേരിട്ട് എത്തിക്കുന്ന സ്ഥിതിയാണ്. NHS Cyber attack forces three major London hospitals to cancel operations

ഗൈസ് & സെന്റ് തോമസ് ട്രസ്റ്റ് പേപ്പര്‍ ഉപയോഗത്തിലേക്ക് മടങ്ങിയിട്ടുണ്ട്. കമ്പ്യൂട്ടറിന് പകരം പേപ്പറുകളില്‍ രോഗികളുടെ രക്ത പരിശോധനാ ഫലങ്ങള്‍ നല്‍കുന്നുണ്ട്. ജിഎസ്ടിടിക്കായി ബ്ലഡ് ടെസ്റ്റ് പരിശോധിക്കുന്ന സിനോവിസ് തന്നെയാണ് ഈ ജോലി ചെയ്യുന്നത്. ഇവരുടെ സോഫ്റ്റ്‌വെ യറിലാണ് തിങ്കളാഴ്ച വലിയ തോതിലുള്ള റാന്‍സംവെയര്‍ അക്രമണം നടക്കുകയും, എന്‍എച്ച്എസിന് ഗുരുതര പ്രതിസന്ധിയും സമ്മാനിച്ചത്. What is a cyber attack? As NHS declares 'critical incident' and cancels  operations, how hackers exploit 'flaws' in systems to seize control | Daily  Mail Online

രക്തപരിശോധനാ ഫലങ്ങള്‍ പോര്‍ട്ടര്‍മാര്‍ കളക്ട് ചെയ്ത് വാര്‍ഡിലോ, ഡിപ്പാര്‍ട്ട്‌മെന്റിലോ എത്തിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. റഷ്യന്‍ സൈബര്‍ ക്രിമിനലുകളാണ് അക്രമത്തിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. ക്വിലിന്‍ സംഘം എന്നറിയപ്പെടുന്ന ഹാക്കര്‍മാര്‍ നടത്തിയതായി സംശയിക്കുന്ന സൈബര്‍ അക്രമത്തില്‍ ഏഴ് ലണ്ടന്‍ ആശുപത്രികളിലും, കിംഗ്‌സ് കോളേജ് ട്രസ്റ്റിലുമാണ് നിരവധി ഓപ്പറേഷനുകളും, ബ്ലഡ് ടെസ്റ്റും, ബ്ലഡ് ട്രാന്‍സ്ഫ്യൂഷനും തടസ്സപ്പെട്ടത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.