10 വയസ്സ് മാത്രമുള്ള ആണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ യോര്‍ക്ക്ഷയറിലെ ടീച്ചിംഗ് അസിസ്റ്റന്റിന് എട്ട് വര്‍ഷം ഡയില്‍ശിക്ഷ. ചൂഷണത്തിന്റെ ഭാഗമായി കുട്ടിയെ തന്റെ വരുതിയിലാക്കിയ ശേഷം ഇവര്‍ സെക്‌സിനായി ഉപയോഗിക്കുകയായിരുന്നു.
ഇപ്പോള്‍ 61 വയസ്സുള്ള ഡെനിസെ പോവലാണ് ആണ്‍കുട്ടിക്ക് സമ്മാനങ്ങള്‍ വാങ്ങിക്കൊടുക്കുകയും, സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്ത ശേഷം അക്രമിച്ചത്. ലൈംഗികമായി കുട്ടിയെ ഇവര്‍ ഉപയോഗിക്കുകയായിരുന്നു. തുടര്‍ച്ചയായ ലൈംഗിക ചൂഷണമാണ് ടീച്ചിംഗ് അസിസ്റ്റന്റ് നടത്തിയതെന്ന് നോര്‍ത്ത് യോര്‍ക്ക്ഷയര്‍ പോലീസ് പറഞ്ഞു.
2000-ത്ത് അടുത്ത് പ്രൈമറി സ്‌കൂളില്‍ ജോലി ചെയ്യവെയാണ് ടീച്ചിംഗ് അസിസ്റ്റന്റ് ചൂഷണം നടത്തിയത്. ഹാരോഗേറ്റ് മേഖലയിലെ സ്‌കൂളിലായിരുന്നു ജോലി. എന്നാല്‍ തന്റെ ചെയ്തികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പോവല്‍ ഇപ്പോഴും തയ്യാറായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ആണ്‍കുട്ടി മുതിര്‍ന്നതോടെയാണ് സംഭവങ്ങള്‍ പുറത്ത് അറിയിക്കുകയും കേസാകുകയും ചെയ്തത്. തന്റെ ജീവിതത്തെ ഈ അക്രമങ്ങള്‍ സാരമായി ബാധിച്ചെന്ന് ഇര പറഞ്ഞു.
പോലീസ് ഇന്റര്‍വ്യൂകളില്‍ എന്തെങ്കിലും സംഭവിച്ചെന്ന് സമ്മതിക്കാന്‍ പോവല്‍ തയ്യാറായില്ല. എന്നാല്‍ ഇവര്‍ക്കെതിരെ കേസ് ചുമത്തുകയും, കുട്ടിയെ ലൈംഗികതയ്ക്കായി ഒരുക്കിയെടുക്കല്‍, ലൈംഗികതയില്‍ ഏര്‍പ്പെടല്‍, മോശമായി സ്പര്‍ശിക്കല്‍ എന്നീ കേസുകളിലാണ് കുറ്റം ചുമത്തിയത്.
യോര്‍ക്ക് ക്രൗണ്‍ കോടതി ടീച്ചിംഗ് അസിസ്റ്റന്റിനെ ജയിലിലേക്ക് അയയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. സ്ത്രീകള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യില്ലെന്ന പൊതുധാരണ തെറ്റിച്ചാണ് ഇര കാര്യങ്ങള്‍ വിശദമാക്കാന്‍ ധൈര്യം കാണിച്ചതെന്ന് പോലീസ് പറഞ്ഞു.