CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 45 Minutes 20 Seconds Ago
Breaking Now

നാഷണല്‍ ഇന്‍ഷുറന്‍സ് വീണ്ടും 2 പെന്‍സ് കുറയ്ക്കും, സ്റ്റാമ്പ് ഡ്യൂട്ടി നിര്‍ത്തലാക്കും, ഹെല്‍പ്പ് ടു ബൈ തിരിച്ചെത്തിക്കും; അവസാന ഘട്ടത്തില്‍ പാര്‍ട്ടിയെ രക്ഷിച്ചെടുക്കാന്‍ ഋഷി സുനാകിന്റെ വാഗ്ദാനങ്ങള്‍; ഭീഷണിയുമായി പാര്‍ട്ടിയിലെ വലതുപക്ഷം

രാജ്യത്ത് വീട് വാങ്ങുന്നത് ബുദ്ധിമുട്ടായി മാറിയെന്ന് പ്രധാനമന്ത്രി സമ്മതിക്കുന്നു

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 'മാര്‍ഗററ്റ് താച്ചറുടെ' പാര്‍ട്ടിയായി തുടരുമെന്ന് പ്രഖ്യാപിച്ച് ഋഷി സുനാക് 2024 പൊതുതെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തുവിട്ടു. നിരവധി വെട്ടിക്കുറവുകള്‍ വരുത്തുമെന്ന വാഗ്ദാനങ്ങള്‍ അടങ്ങിയ പ്രകടനപത്രികയിലൂടെ പൊതുതെരഞ്ഞെടുപ്പ് രംഗത്ത് തിരിച്ചുവരവ് നടത്താമെന്നാണ് പ്രധാനമന്ത്രിയുടെ പ്രതീക്ഷ. 

ലേബര്‍ പാര്‍ട്ടിയില്‍ നിന്നും പ്രധാന വ്യത്യാസം 'നികുതി' സംബന്ധിച്ചാണെന്ന് വ്യക്തമാക്കി, കണ്‍സര്‍വേറ്റീവുകള്‍ക്ക് നികുതി കുറയ്ക്കുന്നത് ദൗത്യമാണെന്ന് ചൂണ്ടിക്കാണിക്കാണിക്കാനാണ് സുനാകിന്റെ ശ്രമം. ഇതിന്റെ ഭാഗമായി നാഷണല്‍ ഇന്‍ഷുറന്‍സില്‍ വീണ്ടുമൊരു 2 പെന്‍സ് വെട്ടിക്കുറയ്ക്കലും, തൊഴിലുകളില്‍ ഡബിള്‍ ടാക്‌സ് വരുന്ന സ്ഥിതി ഒഴിവാക്കുമെന്നും പ്രഖ്യാപിക്കുന്നു. UK's Sunak to unveil manifesto promising voters 'financial security'

ആദ്യമായി വീട് വാങ്ങുന്നവര്‍ക്കുള്ള ഹെല്‍പ്പ് ടു ബൈ സ്‌കീം സുനാക് തിരിച്ചെത്തിക്കും. കൂടാതെ 425,000 പൗണ്ട് വരെയുള്ള ഭവനങ്ങളുടെ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കി പ്രോപ്പര്‍ട്ടി മേഖലയിലേക്ക് ചുവടുവെയ്ക്കാനുള്ള വഴിയും കണ്‍സര്‍വേറ്റീവുകള്‍ തുറന്നിടുമെന്നാണ് അറിയിക്കുന്നത്. 

എന്നാല്‍ മറുഭാഗത്ത് ടോറി പാര്‍ട്ടിയിലെ വലതുപക്ഷം വാളുമായി നില്‍പ്പാണ്. സുവെല്ലാ ബ്രാവര്‍മാനും, റോബര്‍ട്ട് ജെന്റിക്കും ഉള്‍പ്പെടെയുള്ളവര്‍ ഇമിഗ്രേഷനും, മനുഷ്യാവകാശ നിയമങ്ങളും നിയന്ത്രിക്കാനുള്ള നടപടികള്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ തിരിച്ചടിക്കുമെന്നാണ് ഭീഷണി മുഴക്കുന്നത്. രാജ്യത്ത് വീട് വാങ്ങുന്നത് ബുദ്ധിമുട്ടായി മാറിയെന്ന് പ്രധാനമന്ത്രി സമ്മതിക്കുന്നു. ഈ ഘട്ടത്തിലാണ് നടപടി ഉറപ്പ് നല്‍കിയിരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.