CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 10 Minutes 54 Seconds Ago
Breaking Now

കുത്തിവെപ്പിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു; ജനറല്‍ ആശുപത്രിക്കെതിരെ പരാതി

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിയ യുവതിക്ക് ഇഞ്ചക്ഷന്‍ നല്‍കിയിരുന്നു.

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്ന് കുത്തിവെപ്പെടുത്ത് അബോധാവസ്ഥയിലായ യുവതി മരിച്ചു. കാട്ടാക്കട സ്വദേശി കൃഷ്ണ തങ്കപ്പന്‍ (28) ആണ് മരിച്ചത്. ചികിത്സാ പിഴവാണെന്നാണ് ബന്ധുക്കളുടെ പരാതി. കിഡ്‌നി സ്റ്റോണ്‍ ചികിത്സയ്ക്കായാണ് യുവതി ആസ്പയത്രിയില്‍ എത്തിയത്.

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിയ യുവതിക്ക് ഇഞ്ചക്ഷന്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെ യുവതി അബോധാവസ്ഥയിലായി എന്നാണ് കുടുംബത്തിന്റെ ആരോപണം. നേരത്തെ ഇവര്‍ക്ക് ആസ്മയും അലര്‍ജിയും സംബന്ധിച്ച പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതൊന്നും പരിഗണിക്കാതെ കുത്തിവയ്പ്പ് നല്‍കിയതോടെ രോഗി അബോധാവസ്ഥയിലായെന്നാണ് ബന്ധുക്കളുടെ പരാതി. ആരോഗ്യസ്ഥിതി വഷളായതോടെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്ന് രാവിലെ മരണം സംഭവിച്ചു.

നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. ഈ മാസം 15നാണ് കൃഷ്ണയെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിക്ക് അലര്‍ജി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുണ്ടെന്നും അതിനുള്ള പരിശോധന നടത്താതെ കുത്തിവെപ്പെടുത്തതാണ് പ്രശ്‌നമായത് എന്നാണ് പ്രാഥമിക നിഗമനം.

 




കൂടുതല്‍വാര്‍ത്തകള്‍.