CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 43 Minutes 2 Seconds Ago
Breaking Now

ബംഗ്ലാദേശില്‍ നൊബേല്‍ ജേതാവ് മുഹമ്മദ് യൂനസിന്റെ കീഴില്‍ സര്‍ക്കാര്‍ രൂപീകരിക്കണം; ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍

ബംഗ്ലാദേശ് സൈനിക മേധാവി വക്കര്‍-ഉസ്-സമാന്‍ ഇന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന കോര്‍ഡിനേറ്റര്‍മാരുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സൈന്യം പുറത്തിറക്കിയ പ്രത്യേക പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

നൊബേല്‍ ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള പുതിയ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആഹ്വാനവുമായി ബംഗ്ലാദേശ് വിദ്യാര്‍ത്ഥി പ്രതിഷേത്തിന്റെ കോര്‍ഡിനേറ്റര്‍മാര്‍. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇവരുടെ ആഹ്വാനം. അവര്‍ പുതിയ ഇടക്കാല സര്‍ക്കാര്‍ രൂപീകരണത്തിനായി വാദിക്കുകയും മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്തേക്ക് മുഹമ്മദ് യൂനസിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ബംഗ്ലാദേശ് സൈനിക മേധാവി വക്കര്‍-ഉസ്-സമാന്‍ ഇന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന കോര്‍ഡിനേറ്റര്‍മാരുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സൈന്യം പുറത്തിറക്കിയ പ്രത്യേക പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. ബംഗ്ലാദേശിനെ 'സ്വതന്ത്ര രാജ്യം' എന്നാണ് ഷെയ്ഖ് ഹസീനയുടെ രാജിയ്ക്കു ശേഷം നൊബേല്‍ ജേതാവ് മുഹമ്മദ് യൂനസ് വിശേഷിപ്പിച്ചത്. 'ഹസീന ഭരിക്കുമ്പോള്‍ ബംഗ്ലാദേശ് അധിനിവേശ രാജ്യമായിരുന്നു. അവര്‍ ഒരു അധിനിവേശ ശക്തിയെപ്പോലെയാണ് ഭരിച്ചത്. സ്വേച്ഛാധിപതിയെയും ജനറലിനെയും പോലെ എല്ലാം നിയന്ത്രിക്കുന്ന രീതിയിലായിരുന്നു പെരുമാറ്റമെന്നും അദ്ദേഹം പറഞ്ഞു.

ഉടന്‍ രൂപീകരിക്കാന്‍ പോകുന്ന ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവാകാനുള്ള വിദ്യാര്‍ത്ഥികളുടെ നിര്‍ദ്ദേശം മുഹമ്മദ് യൂനുസ് അംഗീകരിച്ചതായി ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1940 ജൂണ്‍ 28-ന് ബംഗ്ലാദേശിലെ ചിറ്റഗോങ്ങില്‍ ജനിച്ച മുഹമ്മദ് യൂനുസ് പ്രമുഖ സാമ്പത്തിക വിദഗ്ധനാണ്. നൊബേല്‍ സമ്മാനത്തിനു പുറമെ, 2009-ല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം, 2010-ല്‍ കോണ്‍ഗ്രസ്സ് ഗോള്‍ഡ് മെഡല്‍ എന്നിവയുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ യൂനുസിന് ലഭിച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.