CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 52 Minutes 21 Seconds Ago
Breaking Now

30 ബില്യണ്‍ ഡോളറിന്റെ ആസ്തി, സ്വന്തമായി 700 ഓളം കാറുകള്‍ ; സ്വര്‍ണ്ണം പൂശിയ വന്‍ കൊട്ടാരം ; പ്രധാനമന്ത്രി മോദി സന്ദര്‍സിക്കുന്ന രാജ്യത്തിന്റെ തലവന്‍ കോടീശ്വരന്‍

500 കോടി ഡോളര്‍ മൂല്യം വരുന്നതാണ് അദ്ദേഹത്തിന്റെ കാര്‍ ശേഖരം.

പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കുന്ന തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ബ്രൂണെയുടെ ഭരണാധികാരി ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബ്രൂണെയില്‍ എത്തും. ബ്രൂണെയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്താനും ഇരുരാജ്യങ്ങളും തമ്മിലുള്ള 40 വര്‍ഷത്തെ നയതന്ത്ര ബന്ധത്തെ അനുസ്മരിക്കാനുമാണ് രണ്ട് ദിവസത്തെ സന്ദര്‍ശനം ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രണ്ടാമത്തെ രാജാവായ സുല്‍ത്താന്‍ ഹസ്സനല്‍ ബോള്‍കിയ. അദ്ദേഹത്തിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി മോദി ബ്രൂണെയിലെത്തിയത്. വമ്പന്‍ സമ്പത്തിനും ആഡംബര ജീവിതശൈലിക്കും പേരുകേട്ട ഹസ്സനല്‍ ബോള്‍കിയയുടെ കൈയിലാണ് ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ കാര്‍ ശേഖരമുള്ളത്. 500 കോടി ഡോളര്‍ മൂല്യം വരുന്നതാണ് അദ്ദേഹത്തിന്റെ കാര്‍ ശേഖരം.  

7,000 ആഡംബര വാഹനങ്ങള്‍, സ്വര്‍ണക്കൊട്ടാരത്തില്‍ താമസം; ബ്രൂണെ സുല്‍ത്താനെ  കാണാന്‍ മോദി

30 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്.  പ്രധാനമായും ബ്രൂണെയുടെ എണ്ണ, വാതക ശേഖരത്തില്‍ നിന്നാണ് ഇദ്ദേഹത്തിന്റെ സമ്പത്ത്. ഏകദേശം 600 റോള്‍സ് റോയ്സ് കാറുകള്‍ മാത്രം ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ട്. കാറുകളുടെ ശേഖരത്തില്‍ ഗിന്നസ് റെക്കോര്‍ഡിനുടമയാണ് ബോള്‍കിയ. 450 ഫെരാരി, 380 ബെന്റ്‌ലി, പോര്‍ഷെ, ലംബോര്‍ഗിനി, മെയ്ബാക്ക്, ജാഗ്വാര്‍, ബിഎംഡബ്ല്യു, മക്ലാരന്‍സ് എന്നീ കാറുകളും ശേഖരത്തില്‍ ഉള്‍പ്പെടുന്നു

ഇഷ്ടാനുസൃതമായി രൂപകല്‍പ്പന ചെയ്ത സ്വര്‍ണം സണ്‍റൂഫുള്ള റോള്‍സ് റോയ്സാണ് ഏറ്റവും വലിയ ആകര്‍ഷണം. 2007-ല്‍ തന്റെ മകള്‍ രാജകുമാരി മജീദയുടെ വിവാഹത്തിനായാണ് ഈ കാര്‍ സ്വന്തമാക്കിയത്.

ലോകത്തിലെ ഏറ്റവും വലിയ പാര്‍പ്പിട കൊട്ടാരമെന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ ഇസ്താന നൂറുല്‍ ഇമാന്‍ കൊട്ടാരത്തിലാണ് സുല്‍ത്താന്‍ താമസിക്കുന്നത്. രണ്ട് ദശലക്ഷം ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന ഇത് 22 കാരറ്റ് സ്വര്‍ണ്ണം കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അഞ്ച് നീന്തല്‍ക്കുളങ്ങള്‍, 1,700 കിടപ്പുമുറികള്‍, 257 കുളിമുറികള്‍, 110 ഗാരേജുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് കൊട്ടാരം. 30 ബംഗാള്‍ കടുവകളെയും വിവിധയിനം പക്ഷികളെയും പാര്‍പ്പിക്കുന്ന സ്വകാര്യ മൃഗശാലയും ബോയിംഗ് 747 വിമാനവും  സുല്‍ത്താന് സ്വന്തമായുണ്ട്.  

 

 




കൂടുതല്‍വാര്‍ത്തകള്‍.