CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 27 Minutes 6 Seconds Ago
Breaking Now

ജയസൂര്യയുടെ ജാമ്യത്തെ എതിര്‍ത്ത് സര്‍ക്കാര്‍; മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ മാറ്റി

ലൈംഗികാതിക്രമക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നടന്‍ ജയസൂര്യയുടെ രണ്ട് മുന്‍കൂര്‍ ജാമ്യഹര്‍ജികളും സെപ്റ്റംബര്‍ 23ന് പരിഗണിക്കാന്‍ മാറ്റി. സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പെടുത്താന്‍ ശ്രമിച്ചു എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

ജാമ്യത്തെ എതിര്‍ത്ത് റിപ്പോര്‍ട്ട് നല്‍കാനുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജികള്‍ പിന്നീട് പരിഗണിക്കാനായി ജസ്റ്റിസ് സി.എസ്. ഡയസ് മാറ്റിയത്. 'പിഗ്മാന്‍' സിനിമയുടെ ലൊക്കേഷനില്‍ വച്ച് കയറിപ്പിടിച്ചെന്ന് ആരോപിച്ച് നടി നല്‍കിയ പരാതിയില്‍ എടുത്തതാണ് ഒരു കേസ്.

ആദ്യം കരമന പൊലീസ് എടുത്ത കേസ് പിന്നീട് തൊടുപുഴയിലേക്കും തുടര്‍ന്ന് കൂത്താട്ടുകുളം സ്റ്റേഷനിലേക്കും കൈമാറി. സിനിമയുടെ ഷൂട്ടിംഗിനിടെ കടന്നു പിടിച്ചെന്ന നടിയുടെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്തതാണ് മറ്റൊരു കേസ്.

 




കൂടുതല്‍വാര്‍ത്തകള്‍.