എയില്‍സ്ബറി, ഗ്രേഞ്ച് സ്‌കൂള്‍ അങ്കണത്തില്‍ വെച്ചു നടത്തപ്പെട്ട ഈ വര്‍ഷത്തെ എയില്‍സ് ബറി മലയാളി സമാജത്തിന്റെ ഓണാഘോഷ പരിപാടി വളരെ ചിട്ടയോടും നാളെ ഇതുവരെ നടത്തപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും പ്രൗഢഗംഭീരവുമായി.
മാവേലിയെയും മുഖ്യ അതിഥിയെയും താലപ്പൊലി, വാദ്യ മേളങ്ങളുടെ അകമ്പടിയോടെ സ്റ്റേജിലേക്ക് ആനയിച്ചു. എയില്‍സബറി എം പി, ലോറ ക്രൈക് സ്മിത്ത് ഭദ്രദീപം കൊളുത്തി ഓണാഘോഷം ഉദ്ഘാടനം ചെയ്തു. എഎംഎസ് പ്രസിഡണ്ട്: കെന്‍ സോജന്‍, സെക്രട്ടറി: മാര്‍ട്ടിന്‍ സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള 11 അംഗ കമ്മിറ്റി,ശ്രീജ ദിലീപ്,ജോസ് വര്‍ഗീസ്, ജോബിന്‍ സെബാസ്റ്റ്യന്‍, ജോസഫ് കുരുവിള, ബിന്നു ജോസഫ്, സെലസ്റ്റിന്‍ പാപ്പച്ചന്‍, ആന്റണി തോമസ്, ബ്ലെസ്സി ബാബു, സന്തോഷ് എബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി.
വൈവിധ്യമാര്‍ന്ന നൃത്ത പരിപാടി, നിരവധി ഗാനാലാപനം, തിരുവാതിര, വടംവലി, തനിമയാര്‍ന്ന കേരള ഓണസദ്യ എന്നിവയാല്‍ സജീവമായിരുന്നു. കലാ, കായിക മത്സരത്തില്‍ വിജയികള്‍ ആയവര്‍ക്ക് സമാന വിതരണം നടന്നു. പുതിയ പ്രവര്‍ത്തന വര്‍ഷത്തിലേക്കുള്ള എഎംഎസ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. ശ്രീ രാജേഷ് പ്രസിഡണ്ട് ആയിട്ടുള്ള 11 അംഗ കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടു.