CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 53 Minutes 1 Seconds Ago
Breaking Now

ജോലി സമ്മര്‍ദ്ദം താങ്ങാനായില്ല ; 42 കാരന്‍ യുപിയില്‍ ആത്മഹത്യ ചെയ്തു

ജീവനൊടുക്കുന്നതിന് മുമ്പ് ഇയാള്‍ ഭാര്യയെയും രണ്ട് കുട്ടികളെയും മറ്റൊരു മുറിയില്‍ പൂട്ടിയിട്ടിരുന്നു.

ബജാജ് ഫിനാന്‍സ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന 42 കാരനായ മാനേജര്‍ ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ വസതിയില്‍ ആത്മഹത്യ ചെയ്തു. ബജാജ് ഫിനാന്‍സില്‍ എട്ട് വര്‍ഷത്തോളമായി ജോലി ചെയ്തിരുന്ന തരുണ്‍ സക്സേന തന്റെ ഭാര്യയ്ക്കായി കുറിപ്പ് എഴുതിവെച്ചാണ് ജീവനൊടുക്കിയത്. തന്റെ മേലുദ്യോഗസ്ഥരുടെ സമ്മര്‍ദം കാരണം താന്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സക്സേന കുറിപ്പില്‍ വെളിപ്പെടുത്തി. ഒന്നുകില്‍ തന്റെ ടാര്‍ഗറ്റുകള്‍ കൈവരിക്കാനോ അല്ലെങ്കില്‍ അവസാനിപ്പിക്കുവാനോ മേലുദ്യോഗസ്ഥര്‍ പ്രേരിപ്പിച്ചിരുന്നതായും സക്‌സേന കുറിപ്പില്‍ ആരോപിച്ചു.

സക്സേനയുടെ മരണത്തില്‍ ഇതുവരെ, കുടുംബം എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടില്ല. അതേസമയം ബജാജ് ഫിനാന്‍സ് ഇതുവരെ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. മാതാപിതാക്കളും ഭാര്യ മേഘയും മക്കളായ യഥാര്‍ത്ഥും പിഹുവും അടങ്ങുന്ന കുടുംബമാണ് സക്സേനയുടേത്. ഇദ്ദേഹത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് വീട്ടിലെ ജോലിക്കാരാണ്. ജീവനൊടുക്കുന്നതിന് മുമ്പ് ഇയാള്‍ ഭാര്യയെയും രണ്ട് കുട്ടികളെയും മറ്റൊരു മുറിയില്‍ പൂട്ടിയിട്ടിരുന്നു.

വീട്ടു ജോലിക്കാരന്‍ ഉടന്‍ തന്നെ സക്സേനയുടെ ബന്ധുവായ ഗൗരവ് സക്സേനയെ വിവരം അറിയിച്ചു. സമീപത്ത് താമസിക്കുന്ന ഗൗരവ് ആണ് തരുണിന്റെ വീട്ടിലെത്തി ഭാര്യയെയും മക്കളെയും പൂട്ടിയിട്ട മുറിയുടെ പൂട്ട് തുറന്ന് പുറത്തു കൊണ്ടുവന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.