CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 15 Minutes 56 Seconds Ago
Breaking Now

കുളിയും നനയുമില്ലാത്ത വിദ്യാര്‍ത്ഥികള്‍! ബ്രിട്ടീഷ് സ്‌കൂളുകളില്‍ അലക്കാത്ത, വൃത്തിഹീനമായ വസ്ത്രങ്ങള്‍ ധരിച്ചെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണമേറുന്നു; വൃത്തിയില്ലാത്തതിനാല്‍ കുട്ടികള്‍ ക്ലാസ് ഒഴിവാക്കുന്നതായി അധ്യാപകര്‍

പല്ലുപോലും തേക്കാത്ത നിലയിലും എത്തുന്നതായി അഞ്ചില്‍ മൂന്ന് അധ്യാപകരും സെന്‍സസ് വൈഡ് സര്‍വ്വെയില്‍ രേഖപ്പെടുത്തി

മലയാളികളുടെ ജീവിതരീതിയുടെ ഭാഗമാണ് തേച്ചുകുളി. ബ്രിട്ടനിലെ മാറുന്ന കാലാവസ്ഥയില്‍ ഇത് അല്‍പ്പം ബുദ്ധിമുട്ടാണെങ്കിലും പരമാവധി പേരും ഇത് പാലിച്ച് പോരുന്നു. എന്നാല്‍ ബ്രിട്ടീഷ് സ്‌കൂളുകളില്‍ എത്തുന്ന പല വിദ്യാര്‍ത്ഥികളുടെയും അവസ്ഥ ഇതിന് വിരുദ്ധമാണെന്നാണ് കണ്ടെത്തല്‍. 

സ്‌കൂളില്‍ കുളിക്കാതെയും, വൃത്തിയുള്ള അലക്കിയ വസ്ത്രങ്ങള്‍ ഇല്ലാതെയും, മോശം വസ്ത്രങ്ങള്‍ അണിഞ്ഞും എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് അധ്യാപകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശുചിത്വം സംബന്ധിച്ച് പ്രശ്‌നങ്ങളില്‍ വര്‍ദ്ധനവുള്ളതായി അഞ്ചില്‍ നാല് അധ്യാപകരുടെ സര്‍വ്വെയില്‍ രേഖപ്പെടുത്തി. Bottom of the Class

കൂടാതെ ശുചിത്വം പാലിക്കാന്‍ കഴിയാതെ വരുന്നതിനാല്‍ കുട്ടികള്‍ സ്‌കൂള്‍ ഒഴിവാക്കുന്നതിലും വര്‍ദ്ധനവുണ്ടെന്ന് പത്തില്‍ മൂന്ന് അധ്യാപകരും റിപ്പോര്‍ട്ട് ചെയ്യുന്നു. ദാരിദ്ര്യമാണ് ഇതിന് വഴിവെയ്ക്കുന്നതെന്നാണ് ടീച്ചിംഗ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. മാതാപിതാക്കള്‍ക്ക് വസ്ത്രം കഴുകാനുള്ള വസ്തുക്കള്‍ വാങ്ങാന്‍ ബുദ്ധിമുട്ടുള്ളതും, വാഷിംഗ് മെഷീന്‍ ഓടിക്കുന്നത് ചെലവേറുകയും, യൂണിഫോം വാങ്ങാന്‍ കഴിയാത്തതുമാണ് വിഷയങ്ങളായി പറയപ്പെടുന്നത്. 

വിദ്യാര്‍ത്ഥികള്‍ മോശം യൂണിഫോമിലും, പിഇ കിറ്റും ധരിച്ച് വരുന്നതും, കുളിയ്ക്കാത്ത തലമുടിയും, പല്ലുപോലും തേക്കാത്ത നിലയിലും എത്തുന്നതായി അഞ്ചില്‍ മൂന്ന് അധ്യാപകരും സെന്‍സസ് വൈഡ് സര്‍വ്വെയില്‍ രേഖപ്പെടുത്തി. കുടുംബങ്ങളുടെ മോശം സ്ഥിതി മനസ്സിലാക്കി പലപ്പോഴും വിദ്യാര്‍ത്ഥികളുടെ യൂണിഫോം കഴുകി കൊടുക്കുകയും, സോപ്പും, മറ്റ് ഡിറ്റര്‍ജന്റും സഹായമായി നല്‍കുകയും ചെയ്യുന്നുണ്ട് പല അധ്യാപകരും. 




കൂടുതല്‍വാര്‍ത്തകള്‍.