കിഡ്നി രോഗം ബാധിച്ചു ഡയാലിസിനു പോലും പണമില്ലാതെ വിഷമിക്കുന്ന തൊടുപുഴ കരിങ്കുന്നം സ്വദേശി നെടുംപുറത്തു വീട്ടില്‍ ജോണ്‍ സെബാസ്റ്റ്യനെ സഹായിക്കുന്നതിനു വേണ്ടിയും, ബ്രെസ്റ്റ് ക്യന്‍സര്‍ ബാധിച്ചു ചികില്‍സിക്കാന്‍ വിഷമിക്കുന്ന കൊല്ലം ,ശാസ്താം കോട്ട സ്വദേശി കൊച്ചുകുഴി താഴത്തില്‍ വീട്ടില്‍ ബീന R നെ സഹായിക്കുന്നതിനു വേണ്ടിയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ഓണം ചാരിറ്റിക്ക് 1235 പൗണ്ട് (137085 രൂപ ) ലഭിച്ചതായി അറിയിക്കുന്നു ഈ പണം രണ്ടുപേര്‍ക്കുമായി വീതിച്ചു നല്‍കുമെന്ന് അറിയിക്കുന്നു ഇടുക്കി ചാരിറ്റി അവസാനിച്ചു എന്നറിയിക്കുന്നു
.പണം നല്‍കിയ മുഴുവന്‍ ആളുകള്‍ക്കും ബാങ്കിന്റെ മുഴുവന്‍ സ്റ്റേറ്റ്‌മെന്റ് അയക്കുന്നതാണ് ലഭിക്കാത്തവര്‍ ഞങ്ങളുടെ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക . ഞങ്ങള്‍ നടത്തുന്ന ഈ എളിയ പ്രവര്‍ത്തനങ്ങള്‍ക്കു നിസ്സീമമായ പിന്തുണ നല്‍കുന്ന എല്ലാ നല്ലവരായ യു കെ മലയാളികളെയും നന്ദിയോടെ ഓര്‍ക്കുന്നു
കരിംങ്കുന്നത്തെ ജോണിന്റെ വിഷമം ഞങ്ങളെ അറിയിച്ചത് ബെര്‍മിങ്ങാമില്‍ താമസിക്കുന്ന തൊടുപുഴ സ്വദേശിയും നല്ല ഒരു മനുഷ്യ സ്‌നേഹിയുമായ ടോമി സെബാസ്റ്റിനാണ് ബീനയുടെ വിവരം ഞങ്ങളെ അറിയിച്ചത് ബെഡ്വേര്‍തില്‍ താമസിക്കുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ഒരു സഹായികൂടിയായ ഷേര്‍ലി കൊന്നക്കോട്ടാണ് .രണ്ടുപേര്‍ക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തില്‍ നിന്നും യു കെയില്‍ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്.
ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വര്‍ഗ ,വര്‍ണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,28 00000 (ഒരുകോടി ഇരുപത്തിഎട്ടു ലക്ഷം ) രൂപയുടെ സഹായം അര്‍ഹിക്കുന്നവര്‍ക്കു നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട് .
2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മന്‍ ചാണ്ടിക്കു നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാര്‍ഡ് ,ലിവര്‍പൂള്‍ ക്‌നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്‌നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ0കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..സാബു ഫിലിപ്പ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .
ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.''
ടോം ജോസ് തടിയംപാട്