CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 23 Minutes 46 Seconds Ago
Breaking Now

'നൃത്തം ചെയ്യുന്നതിനിടെ തെന്നി വീണു, പതറാതെ നൃത്തം തുടര്‍ന്ന് വിദ്യ ബാലന്‍

നൃത്തം ചെയ്യുന്നതിനിടെ കാല്‍തെന്നി വീഴുകയും എന്നാല്‍ അതൊന്നും വകവയ്ക്കാതെ നൃത്തം തുടരുകയും ചെയ്യുന്ന വിദ്യാബാലന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഭൂല്‍ ഭുലയ്യ 3ന്റെ റിലീസിന് മുന്നോടിയായി സംഘടിപ്പിച്ച ഒരു നൃത്ത പരിപാടിക്കിടെയാണ് സംഭവം. വിദ്യാ ബാലനും മാധുരി ദീക്ഷിതും ഒരുമിച്ച് നൃത്തം ചെയ്യുന്നതിനിടയിലാണ് സംഭാവമുണ്ടാകുന്നത്.

മുംബൈയിലെ ഐക്കണിക് റോയല്‍ ഓപ്പറ ഹൗസ് നടന്ന പരിപാടിയ്ക്കിടയില്‍ മാധുരി ദീക്ഷിതിനൊപ്പം ചുവടുവയ്ക്കുന്ന വിദ്യ ബാലന്‍ ഇടക്ക് കാല്‍ തെന്നി നിലത്ത് വീണു. എന്നാല്‍ പിന്നീട് തെന്നിവീണ ഭാവമൊന്നുമില്ലാതെ അവര്‍ നൃത്തം തുടരുകയായിരുന്നു. ഭൂല്‍ ഭുലയ്യ 3ല്‍ നിന്നുള്ള 'അമി ജെ തോമര്‍' എന്ന ഐക്കണിക് ഗാനത്തിന്റെ ഏറ്റവും പുതിയ പതിപ്പിനാണ് ഇരുവരും നൃത്തം ചെയ്തത്.

സ്റ്റേജില്‍ നൃത്തം ചെയ്യുന്നതിനിടെ ആകസ്മികമായി വിദ്യ വീഴുന്നതും എന്നാല്‍ സമചിത്തതയോടെയും പ്രൊഫഷണലിസത്തോടെയും വിദ്യ എണീറ്റുവന്ന് നൃത്തം തുടരുന്നതും വീഡിയോയില്‍ കാണാം. വിദ്യ നൃത്തം തുടര്‍ന്നപ്പോള്‍, താരത്തിന്റെ പ്രതിബദ്ധതയെ അംഗീകരിച്ചുകൊണ്ട് കാണികള്‍ ശക്തമായ കരഘോഷം മുഴക്കി. വിദ്യയുടെയും മാധുരിയുടെയും ചടുലമായ നൃത്തത്തിന്റെ  വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.