CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 40 Seconds Ago
Breaking Now

'വിജയ് ബിജെപിയുടെ 'സി' ടീം മെന്ന് ഡിഎംകെ'; ഗംഭീര തുടക്കമെന്ന് ബിജെപിയുടെ സഖ്യകക്ഷികള്‍

തമിഴ്‌നാട്ടിലെ ബിജെപി സഖ്യകക്ഷികളായ തമിഴകം പാര്‍ട്ടിയും ഇന്ത്യ ജനനായക കക്ഷിയും വിജയ്യെ പ്രകീര്‍ത്തിച്ചു.

തമിഴക വെട്രിക് കഴകത്തിന്റെ സമ്മേളനവേദിയില്‍ വിജയ് നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഡിഎംകെ. വിജയ് നയം പ്രഖ്യാപിച്ചില്ലെന്നും ഒരു കൂട്ടം ആളുകളെ കൂട്ടി എന്തോ പറഞ്ഞതാണെന്നും ഡിഎംകെ നേതാവ് ടി.കെ.എസ് ഇളങ്കോവന്‍ പ്രതികരിച്ചു. ഇതിലും ആളെത്തിയ നിരവധി സമ്മേളനങ്ങള്‍ ഡിഎംകെ നടത്തിയിട്ടുണ്ട്. അണ്ണാ ഡിഎംകെ വോട്ടുകള്‍ ഭിന്നിപ്പിക്കാനേ വിജയ്ക്ക് കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. വിജയ് ബിജെപിയുടെ 'സി' ടീം എന്ന് നിയമമന്ത്രി രഘുപതിയും പറഞ്ഞു.

അതേസമയം തമിഴ്‌നാട്ടിലെ ബിജെപി സഖ്യകക്ഷികളായ തമിഴകം പാര്‍ട്ടിയും ഇന്ത്യ ജനനായക കക്ഷിയും വിജയ്യെ പ്രകീര്‍ത്തിച്ചു. ഗംഭീര തുടക്കം എന്നാണ് ഇരുപാര്‍ട്ടികളുടെയും പ്രതികരണം. അധികാരത്തിന്റെ പങ്കു നല്‍കുമെന്ന വാഗ്ദാനം സ്വാഗതാര്‍ഹമാണെന്നും പ്രതികരണം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ടിക്കറ്റില്‍ മത്സരിച്ച പാര്‍ട്ടികളാണ് ഇന്നലത്തെ പ്രഥമ സംസ്ഥാന സമ്മേളനത്തിന് ശേഷം വിജയിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയത്.

അതേസമയം 2026ലെ തമിഴ്‌നാട് തെരഞ്ഞെടുപ്പ് തങ്ങളും ഡിഎംകെയും തമ്മിലുളള നേര്‍ക്കുനേര്‍ പോരാട്ടമായിരിക്കുമെന്ന് ഉറപ്പിച്ചാണ് നടന്‍ വിജയ് ടിവികെ സമ്മേളനത്തില്‍ നിന്ന് മടങ്ങിയത്. തമിഴ് രാഷ്ട്രീയത്തില്‍ മുഖ്യപാര്‍ട്ടിയായി മാറാനുള്ള സുവര്‍ണാവസരവും വിജയ്ക്ക് മുന്നിലുണ്ട്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും വിജയ്‌യും തമ്മിലാകും ഇനിയുള്ള പോരെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടേയും വിലയിരുത്തല്‍. ഇതിനിടെ പ്രകാശ് രാജും വിജയിക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.