CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 48 Minutes 21 Seconds Ago
Breaking Now

'വാര്‍ത്തയുടെ തലക്കെട്ട് തന്നെ പരസ്പര വിരുദ്ധമാണ്, ആരാണ് ഇതൊക്കെ പടച്ചുവിടുന്നതെന്ന് അറിയില്ല': മിയ

തനിക്കെതിരെ ഉയരുന്ന വ്യാജ വാര്‍ത്തകള്‍ക്ക് മറുപടിയുമായി നടി മിയ ജോര്‍ജ്. കറി പൗഡറിന്റെ പരസ്യത്തില്‍ തെറ്റായ അവകാശ വാദങ്ങള്‍ ഉന്നയിച്ചതിന് മിയയ്‌ക്കെതിരെ കമ്പനി ഉടമ മാനനഷ്ട കേസ് ഫയല്‍ ചെയ്തുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെയാണ് താരം പ്രതികരിച്ചിരിക്കുന്നത്.

ഇത്തരത്തിലൊരു നിയമനടപടി തനിക്കെതിരെ നടക്കുന്നതായി രേഖാമൂലം അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നു മിയ ജോര്‍ജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

'എനിക്കെതിരെ എന്തോ നിയമനടപടി നടക്കുന്നുണ്ടെന്ന് കേള്‍ക്കുന്നു. പക്ഷേ ഇതിനെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല കാരണം ഇത്തരത്തില്‍ ഒരു നിയമ നടപടിയുണ്ടെന്ന് എന്നെ ആരും അറിയിച്ചിട്ടില്ല. ആദ്യം തന്നെ പറയട്ടെ, ഈ വാര്‍ത്തയില്‍ കൊടുത്തിരിക്കുന്ന തലക്കെട്ട് തന്നെ പരസ്പര വിരുദ്ധമാണ്. എന്തിനാണ് ഒരു ഉടമ ബ്രാന്റിനെ പ്രൊമോട്ട് ചെയ്യുന്ന അംബാസിഡര്‍ക്കെതിരെ പരാതി നല്‍കുന്നത്? എനിക്ക് നിയമപരായി യാതൊരു അറിയിപ്പും നേരിട്ടോ അല്ലാതേയും ലഭിച്ചിട്ടില്ല, സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരത്തിലൊരു വാര്‍ത്ത ഞാന്‍ കണ്ടത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ ആരാണ് പടച്ചുവിടുന്നതെന്ന് എനിക്കറിയില്ല.''-മിയ ജോര്‍ജ് കുറിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.