CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 8 Minutes 32 Seconds Ago
Breaking Now

റീവ്‌സിന്റെ ബജറ്റ് ഇഫക്ട്; മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരും; തിരിച്ചടവില്‍ നൂറുകണക്കിന് പൗണ്ട് അധികം നേരിടേണ്ടി വരും; സ്റ്റാമ്പ് ഡ്യൂട്ടിയുടെ കുത്തേല്‍ക്കാതെ രക്ഷപ്പെട്ട് ആദ്യ വീട് വാങ്ങുന്നവര്‍; ലേബര്‍ പദ്ധതികളെ അപേക്ഷിച്ച് ഭേദം കണ്‍സര്‍വേറ്റീവുകളെന്ന് ഒബിആര്‍?

നിലവില്‍ ആദ്യത്തെ വീട് വാങ്ങുന്നവര്‍ മൂല്യം 425,000 പൗണ്ട് വരെയാണ് സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ടതില്ല

40 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി ബോംബ് പൊട്ടിച്ചതിന് പിന്നാലെ റീവ്‌സ് ബജറ്റ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു. പ്രതിവര്‍ഷം നൂറുകണക്കിന് പൗണ്ട് അധിക തിരിച്ചടവ് നടത്തേണ്ട ഗതികേടിലേക്കാണ് ഭവനഉടമകള്‍ മാറുന്നത്. 

മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റിനെ അപേക്ഷിച്ച് ലേബര്‍ പദ്ധതികള്‍ മോര്‍ട്ട്‌ഗേജ് ചെലവുകള്‍ വേഗത്തില്‍ ഉയര്‍ത്താനാണ് സഹായിക്കുകയെന്ന് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി വ്യക്തമാക്കി. തന്റെ ആദ്യ ബജറ്റ് അവതരണത്തില്‍ 41.5 ബില്ല്യണ്‍ പൗണ്ടിന്റെ റെക്കോര്‍ഡ് നികുതി വേട്ടയ്ക്കാണ് ചാന്‍സലര്‍ കളമൊരുക്കിയത്. 

എന്നാല്‍ ബജറ്റിനൊപ്പം പുറത്തുവിട്ട ധനകാര്യ നിരീക്ഷകരുടെ 200 പേജ് പരിശോധനാ റിപ്പോര്‍ട്ടിലാണ് 2027 ആകുന്നതോടെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ 3.7 ശതമാനത്തില്‍ നിന്നും 4.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് വ്യക്തമാക്കിയത്. 2030 വരെയെങ്കിലും ഈ തോതില്‍ ഉയര്‍ന്ന നിലയില്‍ നിരക്കുകള്‍ നിലനില്‍ക്കുമെന്നും ഒബിആര്‍ പ്രവചിക്കുന്നു. Rachel Reeves unleashed her £41.5bn tax bomb today - with homeowners among those taking a hit

കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് ചാന്‍സലര്‍ ജെറമി ഹണ്ട് അവതരിപ്പിച്ച ബജറ്റ് പ്രകാരം മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ പരമാവധി 4.1 ശതമാനം എത്തിയതിന് ശേഷം താഴുമെന്നായിരുന്നു നിഗമനം. സ്റ്റാമ്പ് ഡ്യൂട്ടിയില്‍ റീവ്‌സ് പ്രഖ്യാപിച്ച മാറ്റങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. 

ആദ്യത്തെ വീട് വാങ്ങുന്നവരെ സ്റ്റാമ്പ് ഡ്യൂട്ടി വര്‍ദ്ധന ബാധിക്കില്ലെന്നത് ആശ്വാസകരമായി. എന്നാല്‍ ലാന്‍ഡ്‌ലോര്‍ഡ്‌സിനെയും, രണ്ടാമത്തെ വീട് വാങ്ങുന്നവരെയും വര്‍ദ്ധന തിരിച്ചടിക്കും. പ്രോപ്പര്‍ട്ടി വാങ്ങുമ്പോള്‍ മുന്‍കൂറായി നല്‍കുന്ന നികുതിയാണ് സ്റ്റാമ്പ് ഡ്യൂട്ടി. 

രണ്ടാമത്തെ വീട് വാങ്ങുന്നവര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി 3 ശതമാനത്തില്‍ നിന്നും 5 ശതമാനമായി ഉയരും. ഒക്ടോബര്‍ 31 മുതല്‍ ഇത് പ്രാബല്യത്തിലും വരും. രണ്ടാമത്തെ വീട് വാങ്ങുന്നവരെ നിരുത്സാഹപ്പെടുത്തുന്നതാണ് ഈ നീക്കം. ഇത് ആദ്യത്തെ വീട് വാങ്ങുന്നവര്‍ക്ക് ലാഭകരമായി മാറുമെന്നാണ് കരുതുന്നത്. 

നിലവില്‍ ആദ്യത്തെ വീട് വാങ്ങുന്നവര്‍ മൂല്യം 425,000 പൗണ്ട് വരെയാണ് സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ടതില്ല. 425,000 മുതല്‍ 625,000 പൗണ്ട് വരെ മൂല്യം ഉയര്‍ന്നാല്‍ 5 ശതമാനമാണ് ഡ്യൂട്ടി. അതേസമയം സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് 2025 ഏപ്രില്‍ മുതല്‍ 300,000 പൗണ്ട് വരെയായി തിരിച്ചിറങ്ങും. 

 




കൂടുതല്‍വാര്‍ത്തകള്‍.