CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 47 Seconds Ago
Breaking Now

തമിഴ്നാട്ടില്‍ ക്ഷേത്ര പരിസരത്ത് നിന്ന് റോക്കറ്റ് ലോഞ്ചര്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

അസാധാരണ വസ്തു ബോംബ് ആണെന്ന നിഗമനത്തിലായിരുന്നു ആദ്യം ചുറ്റും കൂടിയവര്‍

തമിഴ്നാട്ടില്‍ ക്ഷേത്ര പരിസരത്ത് നിന്ന് റോക്കറ്റ് ലോഞ്ചര്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകുന്നേരം തമിഴ്നാട് തിരുച്ചിറപ്പള്ളി ജില്ലയിലെ കാവേരി നദീതീരത്ത് നിന്നാണ് റോക്കറ്റ് ലോഞ്ചര്‍ കണ്ടെത്തിയത്. ആണ്ടല്ലൂര്‍ ക്ഷേത്രത്തിലെത്തിയ വിശ്വാസികളാണ് അസാധാരണ വസ്തു ആദ്യം കണ്ടത്. തുടര്‍ന്ന് സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു.

അസാധാരണ വസ്തു ബോംബ് ആണെന്ന നിഗമനത്തിലായിരുന്നു ആദ്യം ചുറ്റും കൂടിയവര്‍. ഇതേ തുടര്‍ന്നാണ് പൊലീസില്‍ വിവരം അറിയിച്ചതും. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടന്‍ തന്നെ റോക്കറ്റ് ലോഞ്ചര്‍ നദിയില്‍ നിന്നെടുത്ത് ഇന്ത്യന്‍ ആര്‍മിയുടെ 117 ഇന്‍ഫെന്ററി ബറ്റാലിയന് കൈമാറി.

റോക്കറ്റ് ലോഞ്ചര്‍ നദീതീരത്ത് എത്തിയത് എങ്ങനെയെന്ന് വ്യക്തമല്ല. സംഭവത്തിന് പിന്നാലെ പ്രദേശത്തെ ജനങ്ങള്‍ ആശങ്കയിലാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.