CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 55 Minutes 57 Seconds Ago
Breaking Now

അടുത്ത അഞ്ച് വര്‍ഷത്തില്‍ ശരാശരി ഭവനവില 84,000 പൗണ്ട് ഉയരുമെന്ന് പ്രവചനം; ഇതൊരു മുന്നറിയിപ്പായി കണക്കാക്കി സ്വപ്‌നഭവനം ഇപ്പോഴെ വാങ്ങണോ? നിലവില്‍ താങ്ങാവുന്ന വിലയുള്ള നോര്‍ത്ത് അയര്‍ലണ്ടില്‍ ഏറ്റവും വലിയ വര്‍ദ്ധനവ്; പലിശ നിരക്ക് കുറയുന്നതിന്റെ പ്രയോജനം എങ്ങനെ കൈക്കലാക്കാം?

യുകെയിലെ ആകെയുള്ള വില വര്‍ദ്ധനവുകളില്‍ പണപ്പെരുപ്പവുമായി അഡ്ജസ്റ്റ് ചെയ്യുമ്പോള്‍ യഥാര്‍ത്ഥ കണക്കുകളില്‍ 11 ശതമാനത്തോളം വര്‍ദ്ധനവും കണക്കാക്കപ്പെടുന്നു

അടുത്ത അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തെ ഭവനവിലയില്‍ 84,000 പൗണ്ട് വര്‍ദ്ധനവ് നേരിടുമെന്ന് പ്രവചനം. കുറഞ്ഞ പലിശ നിരക്കുകളും, മെച്ചപ്പെട്ട ബജറ്റിലും കാര്യം നടക്കുമെന്നതാണ് ഈ വില വര്‍ദ്ധനവിലേക്ക് നയിക്കുന്നതെന്നാണ് സൂചന. 2029 ആകുന്നതോടെ യുകെ ഹൗസിംഗ് വിപണിയില്‍ 23.4 ശതമാനം വളര്‍ച്ച ഉണ്ടാകുമെന്നാണ് എസ്റ്റേറ്റ് ഏജന്റുമാരായ സാവില്‍സിന്റെ പ്രവചനം. 

നിലവില്‍ രാജ്യത്ത് താങ്ങാവുന്ന വിലയില്‍ വീട് വാങ്ങാന്‍ കഴിയുന്ന നോര്‍ത്ത് ഇംഗ്ലണ്ടിലാണ് ഏറ്റവും വലിയ വില വര്‍ദ്ധന നേരിടുക. നോര്‍ത്ത് വെസ്റ്റ് മേഖലകളിലെ വിലയില്‍ അഞ്ച് വര്‍ഷത്തിനകം 29.4 ശതമാനവും, നോര്‍ത്ത് ഈസ്റ്റില്‍ 28.2 ശതമാനവും വില ഉയരുമെന്നാണ് മുന്നറിയിപ്പ്. 

ഇപ്പോള്‍ തന്നെ വില കുത്തനെ ഉയര്‍ന്ന് നില്‍ക്കുന്ന ലണ്ടനിലെയും, സൗത്ത് ഈസ്റ്റിലെയും പ്രോപ്പര്‍ട്ടികള്‍ക്ക് കുറഞ്ഞ വില വര്‍ദ്ധനവാണ് ഉണ്ടാകുകയെന്നും സാവില്‍സ് പ്രവചിക്കുന്നു. യുകെയിലെ ആകെയുള്ള വില വര്‍ദ്ധനവുകളില്‍ പണപ്പെരുപ്പവുമായി അഡ്ജസ്റ്റ് ചെയ്യുമ്പോള്‍ യഥാര്‍ത്ഥ കണക്കുകളില്‍ 11 ശതമാനത്തോളം വര്‍ദ്ധനവും കണക്കാക്കപ്പെടുന്നു. A huge 23.4 per cent growth in the UK housing market is expected by 2029, according to estate agent Savills. The north will see the biggest growth and the south east will see the slowest

കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ഉയര്‍ന്ന പലിശ നിരക്കുകള്‍ മൂലം കടമെടുക്കുന്നവര്‍ ശിക്ഷിക്കപ്പെടുകയാണ്. 2023 ജൂലൈ 26ന് രണ്ട് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ 6.86 ശതമാനത്തില്‍ എത്തിച്ചേര്‍ന്ന് പരമോന്നതിയില്‍ എത്തിയിരുന്നു. കടമെടുപ്പ് ചെലവുകള്‍ ഉയര്‍ന്നതോടെ വാങ്ങലുകാരുടെ ആത്മവിശ്വാസത്തെ ബാധിച്ചു. 

ആഗസ്റ്റില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് 0.25 ശതമാനം പോയിന്റ് കുറവ് വരുത്തിയതോടെയാണ് ചില ലെന്‍ഡര്‍മാര്‍ നിരക്കുകള്‍ കുറയ്ക്കാന്‍ തയ്യാറായത്. പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് താഴ്ന്നതിന് ശേഷം വീണ്ടും തല ഉയര്‍ത്തിയതും, ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് ആഘാതങ്ങളും വിപണിയെ പിടിച്ചുകുലുക്കുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.